പ്രണയദിനത്തിൽ ഭൂരിപക്ഷം വരുന്നവർക്കും ഒരു സംശയമുണ്ടാകും എങ്ങനെ തങ്ങളുടെ  പ്രണയ്താവിനെ നല്ല രീതിയിൽ ഇംപ്രസ് ചെയ്യാമെന്ന്. ഏറ്റവും കൂടുതൽ പേർ തങ്ങളുടെ പങ്കാളിയോട് ഇഷ്ടം പ്രകടിപ്പിക്കാൻ വാലന്റൈൻസ് ദിനം തന്നെയാണ് തെരഞ്ഞെടുക്കാറുള്ളത്. ലോകം പ്രണയത്തിനായി ഒരു ദിനം മാറ്റി വെക്കുമ്പോഴും നിരവധി പേർക്കാണ് തങ്ങളുടെ പങ്കാളിയെ എങ്ങനെ ഇംപ്രസ് ചെയ്യിപ്പിക്കണമെന്ന് അറിയില്ല. ഇഷ്ടമായില്ലെങ്കിലോ എന്ന കൺഫ്യൂഷൻ കാരണം പലരും തങ്ങളുടെ ഇഷ്ടങ്ങളെ പുറത്ത് പറയാൻ പോലും തയ്യാറാകില്ല. അതിന് വേണ്ടി എങ്ങനെയായിരിക്കണം അവരുടെ ഉള്ളിൽ നമ്മളെ കുറിച്ച് നല്ല ഇംപ്രഷൻ സൃഷ്ടിച്ചെടുക്കുക എന്ന് ചിന്തിക്കുക. കാരണം ഓരോ വ്യക്തിക്കും തങ്ങൾക്ക് ലഭിക്കാൻ പോകുന്ന പങ്കാളിയെ പറ്റി ഒരു കാഴ്ചപാട് കാണും, അതിന് വിപരീതമായി നിങ്ങൾ ഇംപ്രഷൻ നൽകുകയാണെങ്കിലോ....? അങ്ങനെ ഉണ്ടാകാതിരിക്കാൻ ഇതാ കുറച്ച് ടിപ്സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1. വസ്ത്രധാരണം


വസ്ത്രധാരണം എപ്പോഴും ഒരു വ്യക്തിയെ വിലയിരുത്തും. നല്ല വെടിപ്പും വൃത്തിയുമുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവർ നമ്മളെ ഒന്ന് ശ്രദ്ധിക്കാൻ സാധ്യത വളരെ കൂടുതലാണ്. വസ്ത്രധാരണ എപ്പോഴും ഒരു വ്യക്തിയുടെ സ്വഭാവത്തെയും പക്വതയും പ്രതിഫലിക്കുമെന്നാണ് പൊതുവെയുള്ള കാഴ്ചപാട്. ഒപ്പം ആരോണോ നിങ്ങളുടെ പ്രണയ്താവ് അല്ലെങ്കിൽ പങ്കാളി അവരുടെ ഡ്രസിങ് ശൈലിയും ശ്രദ്ധിക്കുന്നത് ഉചിതമാകും. അത് നിങ്ങൾക്ക് അവരുടെ ടേസ്റ്റ് അല്ലെങ്കിൽ അവരുടെ ഡ്രസിങ് സ്റ്റൈലിനെ പറ്റിയുള്ള ചിന്താഗതി മനസിലാക്കൻ സഹായകമാകും. അതുകൊണ്ട് അതുമായി യോജിക്കുന്ന വസ്ത്രധാരണം നിങ്ങൾ പാലിക്കുന്നത് ഉചിതമാകും. 


ALSO READ : Valentine's Day 2023: നേരിട്ട് മാത്രമല്ല ഈ വാട്സാപ്പ് ഫീച്ചറുകളിലൂടെയും നിങ്ങളുടെ പ്രണയം പറയാം...


2. എപ്പോഴും വിനീതമായി പെരുമാറുക


വളരെ വിനീതമായും മര്യാദയോടും പെരുമാറുകയെന്നതിന്റെ അർഥം നിങ്ങൾ ഒരിക്കലും ബോറായ ഒരു സ്വഭാവമുള്ള ആളാണെന്നല്ല. അതിന്റെ അർഥം നിങ്ങൾ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നു എന്നാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് മിക്കവരും പങ്കാളികളിൽ കാണാൻ ആ​ഗ്രഹിക്കുന്ന ഒരു സ്വഭാവ ​ഗുണം. സംസാരിക്കമ്പോൾ അവ പരമാവധി പ്രതിഫലിക്കാൻ ശ്രമിക്കുക.


3. എന്ത് കാര്യം സംസാരിക്കുന്നതിന് മുമ്പ് ഉള്ളിൽ ഒരു വ്യക്തത വേണം


നിങ്ങൾക്ക് ഇഷ്ടമായ വ്യക്തിയോട് സംസാരിക്കുമ്പോൾ എപ്പോഴും ഒന്ന് ചിന്തിച്ചിട്ട് മാത്രമെ ഓരോ കാര്യങ്ങൾ പറയാവു. നമ്മുടെ ഒരോ വാക്കും പദപ്രയോ​ഗങ്ങളും നമ്മുടെ സ്വഭാവത്തെയും ചുറ്റിപാടിനെയും വിലയിരുത്താൻ സാധ്യതയുണ്ട്. പരമാവധി മറ്റുളളവരുടെ വിഷയങ്ങൾന നിങ്ങളുടെ സംസാരത്തിനിടെയിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.


4. ഇടയ്ക്ക് അവരുടെ നല്ല വശങ്ങളെ എടുത്ത് പറയുക


അവരുടെ ഭാഗത്ത് നിന്നുള്ള നല്ല നല്ല കാര്യങ്ങളെ ഒരു കോംപ്ലിമെന്റ് എന്ന രീതയിൽ സംസാരിക്കുക. അവരുടെ ചിരി, വസ്ത്രം ധാരണത്തിന്റെ ശൈലി, സംസാരിക്കുന്നതിന്റെ ശൈലി തുടങ്ങിയവ അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ അത് എടുത്ത് പറയുക. 


5 എപ്പൊഴും അവരെ കംഫർട്ടബിൾ ആക്കുക


നമ്മളോട് സംസാരിക്കുമ്പോൾ അവർക്ക് എപ്പോഴും കംഫർട്ടബിളാണെന്ന് തോന്നിപ്പിക്കണം. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കുടുതൽ സംസാരിക്കാൻ ശ്രമിക്കുക. പുരുഷ്ന്മാരോടാണെങ്കിൽ കൂടുതലും നിങ്ങളുടെ കാര്യങ്ങളും ചില സംഭവങ്ങളും പറഞ്ഞ് നിങ്ങളുടെ ഒരു സുഹൃത്ത് എന്ന രീതിയിൽ കഫർട്ടബിളാക്കുക. അവർക്ക് എപ്പോഴും സഹായത്തിന് നിങ്ങൾ കൂടെയുണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടാക്കിയെടുക്കുക നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.