ഫ്രിഡ്ജിൽ ഓർമ്മിക്കാതെപോലും ഈ പച്ചക്കറികൾ സൂക്ഷിക്കരുത്..!
സാധാരണ നമ്മൾ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് കുറച്ചുനാൾ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്. അത് ഏത് പച്ചക്കറികളാണ്? അറിയാം...
പച്ചക്കറികളും പഴങ്ങളും ഫ്രഷ് ആയി സൂക്ഷിക്കാൻ നമ്മൾ പലപ്പോഴും ഇവയെ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ദിനവും പച്ചക്കറിയും പഴവും മാർക്കറ്റിൽ പോയി വാങ്ങാൻ സമയമില്ലാത്തവർ മാർക്കറ്റിൽ പോകുമ്പോൾ കുറച്ചു കൂടുതൽ പച്ചക്കറി വാങ്ങിവരുകയും അതിനെ ഫ്രിഡ്ജിൽ സൂക്ഷിക്കുകായും ചെയ്യാറുണ്ട്. ഇത് ഫ്രിഡ്ജിൽ ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. എന്നാൽ ചില പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകും എന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: തടി കുറയ്ക്കണോ? എന്നാൽ ദിവസവും ഈ ജ്യൂസ് കുടിച്ചോളൂ.. അറിയാം വ്യത്യാസം!
1.വെള്ളരിക്ക (Cucumber))
വെള്ളരിക്കയെ പൊതുവെ പച്ചക്കറിയുടെ കൂട്ടത്തിലാണ് കാണകാക്കുന്നത്. കോളേജ് ഓഫ് അഗ്രികൾച്ചർ ആൻഡ് എൻവയോൺമെന്റൽ സയൻസിന്റെ അഭിപ്രായത്തിൽ വെള്ളരിക്കയെ മൂന്ന് ദിവസത്തിൽ കൂടുതൽ 10 ഡിഗ്രി സെൽഷ്യസിൽ വെച്ചാൽ ഇത് പെട്ടെന്ന് ചീഞ്ഞഴുകിപ്പോകും. അതുകൊണ്ടുതന്നെ വെള്ളരിക്ക ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. വെള്ളരിക്ക ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനു പകരം സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത ഒരു സ്ഥലത്ത് വച്ചാൽ മതിയാകും.
വിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളരിക്കയെ അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾക്ക് സമീപവും സൂക്ഷിക്കാൻ പാടില്ലയെന്നാണ്. കാരണം ഈ പഴങ്ങൾ പാകമാകുമ്പോൾ എഥിലീൻ വാതകം പുറത്തുവരും എന്നാൽ ഈ വാതകം അടിക്കുമ്പോൾ തന്നെ വെള്ളരിക്ക മഞ്ഞനിറമാകും. ഈ വാതകം ദോഷകരമല്ലെങ്കിലും പഴങ്ങളേയും പച്ചക്കറിയേയും വേഗത്തിൽ പഴുപ്പിക്കുന്നു.
Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ
2. തക്കാളി (Tomato)
തക്കാളിയും എപ്പോഴും സാധാരണ ഊഷ്മാവിൽ സൂക്ഷിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തക്കാളിയുടെ രുചി, ഘടന, മണം എന്നിവയെ ബാധിക്കും. അതിനാൽ തക്കാളിയെ തണുത്ത ഇരുണ്ട സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക. ജനാലകളിലൂടെ വരുന്ന കിരണങ്ങൾ തക്കാളി പാകമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തക്കാളിയേക്കാൾ ഫ്രിഡ്ജിൽ സൂക്കാത്ത തക്കാളി ഒരാഴ്ചയിലേറെ കേടാകാതെ ഇരിക്കും എന്നാണ് പറയുന്നത്.
Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം
3. ഉള്ളി (Onion)
നാഷണൽ ഒണിയൻ അസോസിയേഷന്റെ (NOA) അഭിപ്രായമാനുസരിച്ച് ഉള്ളിയെ തണുത്ത, വരണ്ട, ഇരുണ്ട നന്നായി വായുസഞ്ചാരമുള്ള മുറിയിൽ സൂക്ഷിക്കണം എന്നാണ്. കാരണം ഉള്ളി ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യും. താപനിലയോ ഈർപ്പമോ വളരെ ഉയർന്നതാണെങ്കിൽ ഉള്ളി മുളയ്ക്കുകയോ ചീഞ്ഞഴുകുകയോ ചെയ്യും. ഇനി ഉള്ളിയെ തണുത്ത സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ ഇരിക്കും.
Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
4. ഉരുളക്കിഴങ്ങ് (Potato)
തുറന്ന സ്ഥലത്ത് ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. തണുത്ത താപനില ഉരുളക്കിഴങ്ങിൽ കാണപ്പെടുന്ന അന്നജം, കാർബോഹൈഡ്രേറ്റ് എന്നിവയെ മാറ്റും മാത്രമല്ല ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ അതിന്റെ രുചിയിൽ മാറ്റമുണ്ടാകുകയും ചെയ്യും. എന്നാൽ നിങ്ങൾക്ക് ഉരുളക്കിഴങ്ങ് പാകം ചെയ്ത ശേഷം പച്ചക്കറികൾ ഉണ്ടാക്കിയ ശേഷം, വേണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
5. വെളുത്തുള്ളി (Garlic)
വെളുത്തുള്ളിയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഇവയും വളരെ വേഗത്തിൽ ഈർപ്പം ആഗിരണം ചെയ്യുന്നു. അതിനാൽ ഉള്ളി പോലെ തണുത്ത, വെള്ളം നാനാവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. ശ്രദ്ധിക്കേണ്ട കാര്യം വെളുത്തുള്ളി ഒരിക്കലും കെട്ടി വയ്ക്കരുത് വായുസഞ്ചാരമുള്ള ഏതെങ്കിലും സ്ഥലത്ത് സൂക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...