Optical Illusion: പശുക്കള്‍ക്കിടെയില്‍ ഒരു വില്ലന്‍ നായ ഒളിച്ചിരിപ്പുണ്ട്, കണ്ടെത്താമോ?
Optical Illusion: നൂറുകണക്കിന് പശുക്കൾ അടുത്തടുത്ത് നിൽക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രം. എന്നാല്‍ ആ പശുക്കള്‍ക്കിടെയില്‍ ഒരു നായ ഒളിച്ചിരിപ്പുണ്ട്. ആ വില്ലനെയാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്
Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിനോദമാണ്. പലര്‍ക്കും ഇതൊരു ഹോബിയാണ്. ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഇത്തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളാണ് അനുദിനം എത്തുന്നത്. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല പുകയ്ക്കുന്നവരും ഏറെയാണ്...
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്‍മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും നല്ല വ്യായാമം ലഭിക്കും. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം കൂടി അറിയുമ്പോള്‍ ഈ ചിത്രം അല്പം ട്രിക്ക് നിറഞ്ഞതാണ് എന്ന് തോന്നാം...
നൂറുകണക്കിന് പശുക്കൾ അടുത്തടുത്ത് നിൽക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രം. എന്നാല്‍ ആ പശുക്കള്‍ക്കിടെയില്‍ ഒരു നായ ഒളിച്ചിരിപ്പുണ്ട്. ആ വില്ലനെയാണ് നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്. 99 ശതമാനം ആളുകൾക്കും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, മൂർച്ചയുള്ള മനസ്സും പ്രതിഭയും ഉള്ള വ്യക്തികള്‍ നായയെ കണ്ടെത്തുന്നതിൽ വിജയിച്ചു. നിങ്ങളും മൂർച്ചയുള്ള മസ്തിഷ്കം ഉള്ളവരാണ് എങ്കില്‍ നായയെ 20 സെക്കൻഡിനുള്ളിൽ കണ്ടെത്തൂ....
പശുക്കൂട്ടത്തിൽ ഒളിച്ചിരുന്ന നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, സാരമില്ല. അത്തരം ചിത്രങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് പോലും കണ്ണിനും മനസ്സിനും നല്ല വ്യായാമം നൽകുന്നു എന്നതാണ് നല്ല കാര്യം. വാസ്തവത്തിൽ, ചിത്രത്തിൽ നായ്ക്കളും പശുക്കളും തമ്മിൽ വളരെ കുറച്ച് വ്യത്യാസം മാത്രമേ നല്‍കിയിട്ടുള്ളൂ. ചിത്രത്തില്‍ നായയെ കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ താഴെ നല്‍കിയിരിയ്ക്കുന്ന ചിത്രം ശ്രദ്ധിക്കൂ.... ഒരു പക്ഷേ നിങ്ങള്‍ കണ്ടിട്ടും കാണാതെ പോയ ആ നായ്ക്കുട്ടി അവിടെയുണ്ട്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...