Pazhapori Ice Cream Viral Video : നമ്മൂടെ ഭക്ഷണശൈലിയിൽ ഓരോ ദിവസം പുതിയ മാറ്റങ്ങൾ കടന്നുവരാറുണ്ട്. അവ മിക്കതും ട്രെൻഡ് ആകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾജാർ സോഡ, പുട്ട് ഐസ്ക്രീം തുടങ്ങിയവ ഇതിന് ഉദ്ദാഹരണമാണ്. ഇവയ്ക്ക് പുറമെ നിലവവിലുള്ള ഭക്ഷണശൈലിക്കൊപ്പം മറ്റ് ചില വിഭവങ്ങളും ചേർക്കപ്പെടാറുണ്ട്. അവയിൽ ചിലത് സ്വീകരിക്കപ്പെടാറുണ്ട്, മറ്റ് ചിലത് നഖനിഷാന്തം തള്ളി കള്ളയുന്നവരാണ് നമ്മൾ മലയാളികൾ. അതിപ്പോൾ കേട്ട് ചിരിച്ച അലുവയും മത്തിക്കറിയും പോലും. അത്തരത്തിൽ വ്യത്യസ്തമായ ഒരു കോംബയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഴംപൊരിയും ഐസ്ക്രീമും...


COMMERCIAL BREAK
SCROLL TO CONTINUE READING

ഐസ്ക്രീമിൽ പലതും ചേർത്ത് കഴിക്കാറുള്ളതാണ്. ഗുലാബ് ജാമുൺ പോലെയുള്ള മധുര പലഹാരങ്ങൾ ഐസ്ക്രീമിനൊപ്പം ചേർത്ത് ട്രെൻഡായി മാറിയതുമാണ്. എന്നാൽ ഐസ്ക്രീമിനെ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് വധമാക്കി മാറ്റിയതും സോഷ്യൽ മീഡിയ കൊന്ന് കൊല്ലവിളിച്ചിരുന്നു. ഇനി അതിനായി മറ്റൊരു വിഭവമാണ് സോഷ്യൽ മീഡിയയിൽ എത്തി ചേർന്നിരിക്കുന്നത്, മലയാളികളും ഇഷ്ട പലഹാരമായ പഴംപൊരിയും ഐസ്ക്രീമും ചേർത്തൊരു കോംബോ.


ALSO READ : Black Panther: ഒടുവില്‍ കരിമ്പുലിയും നാട്ടിലിറങ്ങി, രാത്രി വീട്ടുമുറ്റത്ത്..! വീഡിയോ കാണാം


പഴംപൊരി ഐസ്ക്രീമിൽ മുക്കി കഴിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് അറിയിക്കുകയാണ് ഇവിടെയൊരു വ്ളോഗർ. ഒരു തവണയെങ്കിലും പഴംപൊരിയും ഐസ്ക്രീമും ചേർത്ത് കഴിക്കണമെന്നാണ് തന്നോട് മറ്റുള്ളവർ പറഞ്ഞിട്ടുള്ളതെന്നാണ് വ്ളോഗർ തന്റെ വീഡിയോയിൽ അറിയിക്കുന്നത്. അത്രയ്ക്കും കിടിലൻ ടേസ്റ്റെന്നാണ് മറ്റുള്ളവർ തന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് താൻ വീഡിയോ എടുക്കുന്നതെന്ന് വ്ളോഗർ ആദ്യം തന്നെ അറിയിച്ചു.


എന്നാൽ എല്ലാവരും പറഞ്ഞത് പോലെ പഴംപൊരിയും എസ്ക്രീമും ചേർത്ത് ഒന്ന് കഴിച്ച് നോക്കിയപ്പോൾ പിന്നീട് വ്ളോഗർ പറഞ്ഞത് ഇങ്ങനെയാണ്. "എന്തോ ഏതോ തനിക്ക് ഈ കോംബോ ഇഷ്ടമായില്ല. പഴംപൊരിയും ഐസ്ക്രീമും വേറെ വേറെയായി കഴിക്കുന്നതാണ് നല്ലത്". ഇനി വേറെ ആർക്കെങ്കിലും ഇത് കഴിക്കണമെന്ന് ആഗ്രഹമുള്ളവർ എങ്ങനെ കഴിക്കണമെന്ന് വ്ളോഗർ നിർദേശം നൽകുന്നുണ്ട്. വീഡിയോ കാണാം: 



ഫുഡി ഫ്രം പാലക്കാട് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഈ കോംബൈയെ വിമർശിച്ചിട്ടുണ്ട്. ഒരു വട്ടം ട്രൈം ചെയ്യാം പക്ഷെ വലിയ ടേസ്റ്റ് ഒന്നുമില്ലയെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയത്. വേഗം മസനഗുഡി വഴി കക്കൂസിലേക്ക് വിട്ടോ എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. എങ്ങനെ പഴംപൊരിയും ഐസ്ക്രീമും ചേർത്ത് ഒരു പിടിപിടിക്കുന്നോ?



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.