കൂനൂര്‍: കേരളത്തില്‍ നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതിനിടെ തമിഴ്‌നാട്ടില്‍ കരിമ്പുലി ഇറങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നീലഗിരി ജില്ലയിലെ കൂനൂരിലാണ് കരിമ്പുലി എത്തിയത്. രാത്രി വീട്ടുമുറ്റത്ത് കൂടെ നടന്ന് നീങ്ങുന്ന കരിമ്പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീര്‍ കസ്വനാണ് വീഡിയോ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു വീടിന്റെ മുന്നിലൂടെ നടക്കുന്നത് വ്യക്തമായി കാണാം. വീടിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ALSO READ: ബേലൂർ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
Look who is silently entering into a home near Coonoor, Nilgiris. pic.twitter.com/uxtmhVCSBp
— Kishore Chandran (@tweetKishorec) February 16, 2024
സാധാരണയായി കാട് വിട്ട് പുറത്തേയ്ക്ക് വരാത്ത മൃഗങ്ങളില്‍ ഒന്നാണ് കരിമ്പുലി. എന്നും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫേവറിറ്റുകളായ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താനും വളരെ ബുദ്ധിമുട്ടാണ്. അതിനായി പല ഫോട്ടോഗ്രാഫര്‍മാരും കാട്ടില്‍ ദിവസങ്ങളോളം കഴിയേണ്ടി വരാറുപോലുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂനൂരിലെ വീടിന് മുന്നില്‍ കരിമ്പുലി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പുറത്തുവന്ന വീഡിയോ കൂനൂരിലേത് തന്നെയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.