ബോളിവുഡ് ആരാധകർക്ക് ഏറെ സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു അനുഷ്ക അമ്മയാകുന്നുവെന്നത്.  ഈ വാർത്ത സോഷ്യൽ മീഡിയയിലും ആഘോഷമായിരുന്നു.  മാത്രമല്ല അനുഷ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ഈ സമയത്തും യോഗയുടെ (Yoga) ഗുണം ആരാധകരെ അറിയിക്കുകയാണ് താരം.  പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അനുഷ്ക (Anushka Sharma) വിവരിക്കുന്നത്. നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഒപ്പം സഹായത്തിനായി ഭർത്താവ് കോഹ്ലിയും കൂടെയുണ്ട്.  



ഗര്‍ഭിണിയാകുന്നതിന് മുൻപേ തന്നെ യോഗ ദിനചര്യയില്‍ ചെയ്തിരുന്ന താരമാണ് അനുഷ്‌ക (Anushka Sharma). പ്രസവകാലത്തിനു മുമ്പ് ഞാന്‍ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും യോഗ ചെയ്യുന്ന ഒരാളായതിനാല്‍ ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായിട്ടാണ് താരം വ്യക്തമാക്കുന്നത്.  


അതുകൊണ്ടുതന്നെ കോണ്‍ഫിഡന്റോടുകൂടെ ഭർത്താവിന്റെ സഹായത്തോടെ യോഗമുറകള്‍ ഓരോന്നായി വീണ്ടും ചെയ്യുകയാണെന്ന് അനുഷ്‌ക.  അനുഷ്കയുടെ ശീർഷാസന ചിത്രം പുറത്തുവന്നപ്പോൾ കൂടുതല്‍ കരുതല്‍ വേണമെന്ന് ആരാധകർ ഉപദേശിക്കുന്നുണ്ട്.