കോവിഡ് രോഗബാധ ഇപ്പോഴും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ലോകത്ത് പുതിയ വൈറസ് ആശങ്ക പടർത്താൻ ആരംഭിച്ചിരിക്കുകയാണ്. മരണത്തിന് വരെ കാരണമാകുന്ന, അപകടകാരിയായ ലസ്സ ഫീവറാണ് ഇപ്പോൾ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. യുണൈറ്റഡ് കിങ്ഡമ്മിൽ മാത്രം മൂന്നിൽ അധികം പേർക്ക് ഈ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ആഫ്രിക്കയിൽ നിന്ന് വന്നവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പടർന്ന് പിടിക്കാൻ വളരെയധികം സാധ്യതയുള്ള വൈറസാണ് ലസ്സയെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ഇതിന് മുമ്പ് 1980 ൽ 8 പേർക്കും 2009 ൽ 2 പേർക്കും  യുണൈറ്റഡ് കിങ്ഡത്തിൽ ലസ്സ ഫീവർ സ്ഥിരീകരിച്ചിരുന്നു. അതേസമയം നൈജീരിയയിൽ ജനുവരിയിൽ മാത്രം ലസ്സ ഫീവറിനെ തുടർന്ന് 40 പേർ മരണപ്പെട്ടു. നൈജീരിയയിൽ രോഗം പടർന്ന് പിടിക്കുന്നുണ്ടെന്നാണ് സൂചന.


ALSO READ: Health Tips: എന്താ ഭക്ഷണം കഴിച്ച ഉടനെ കുളിച്ചാൽ? ശാസ്ത്രവും ആയുർവേദവും പറയുന്നതിങ്ങനെ


എന്താണ് ലസ്സ ഫീവർ? 


ലോകാരോഗ്യ സംഘടന നൽകുന്ന വിവരം അനുസരിച്ച് സാധാരണയായി പശ്ചിമാഫ്രിക്കയിൽ കണ്ട് വരുന്ന  2 മുതൽ 21 ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന  വൈറൽ ഹെമറാജിക് രോഗമാണ് ലസ്സ ഫീവർ.   അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നത് അനുസരിച്ച് ഈ രോഗബാധ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്ന് പിടിക്കുന്നത്.


ALSO READ: Weight loss | ശരീരഭാ​രം കൂടുന്നതിൽ ആശങ്കയുണ്ടോ? ചോറിന് പകരം ഈ ഉത്പന്നങ്ങളിലേക്ക് മാറാം....


എങ്ങനെയാണ് പടരുന്നത്?


സാധാരണയായി എലിയുടെ മൂത്രത്തിലൂടെയും കാഷ്‌ഠത്തിലൂടെയുമാണ് വൈറസ് പകരുന്നത്. എന്നാൽ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ട്. കൂടാതെ ആശുപത്രികളിൽ ആവശ്യത്തിലിനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ നിന്നും ആളുകളിലേക്ക് രോഗബാധ പടരും.


ALSO READ: Cold Water Side Effects | തണുത്ത വെള്ളം കുടിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകും...


ലക്ഷണങ്ങൾ എന്തൊക്കെ?


രോഗം ബാധിക്കുന്ന കൂടുതൽ പേർക്കും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ചെറിയ തോതിലുള്ള  ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.  എന്നാൽ രോഗം രൂക്ഷമാകുന്നവരിൽ ശ്വാസതടസ്സം, വിറയൽ, മസ്തിഷ്ക വീക്കം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്ന  അവസ്ഥ എന്നിവയ്ക്ക് കാരണമാകും. ഇവ ക്രമേണ മരണത്തിനും കാരണമാകാറുണ്ട്. സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങൾ പനി, ക്ഷീണം, അസ്വാസ്ഥ്യം എന്നിവയാണ്. ദിവസങ്ങൾ കഴിയുമ്പോൾ തലവേദന, തൊണ്ടവേദന, പേശി വേദന, നെഞ്ചുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ചുമ, വയറുവേദന എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.