Cold Water Side Effects | തണുത്ത വെള്ളം കുടിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകും...

തണുത്ത വെള്ളം ദഹനവ്യവസ്ഥയെ അതിവേഗം ബാധിക്കുന്നു. നിങ്ങൾ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, അത് ഭക്ഷണം ദഹിക്കാൻ പ്രയാസകരമാക്കുകയും വയറുവേദന, ഓക്കാനം, മലബന്ധം, വായുവിന്റെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 07:10 PM IST
  • അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് 'Brain Freeze'ന് കാരണമാകും.
  • ഐസ് വെള്ളം അല്ലെങ്കിൽ ഐസ്ക്രീമിന്റെ അമിതമായ ഉപഭോഗം മൂലമാണ് ഇത് സംഭവിക്കുന്നത്.
  • ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തണുത്ത വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്.
Cold Water Side Effects | തണുത്ത വെള്ളം കുടിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകും...

പലരും ദാഹം തീർക്കാനായി മിക്കവാറും ചൂസ് ചെയ്യുക തണുത്ത വെള്ളമായിരിക്കും. ശൈത്യകാലത്ത് പോലും ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ തണുത്ത വെള്ളം നിങ്ങളുടെ ആരോഗ്യത്തെ പല വിധത്തിൽ ദോഷകരമായി ബാധിക്കും. ഇത് നിങ്ങളുടെ ദഹനത്തെ മാത്രമല്ല, സൈനസിന്റെ പ്രശ്‌നവും വർദ്ധിപ്പിക്കും. തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നാഡിമിടിപ്പും ഹൃദയമിടിപ്പും കുറയ്ക്കും. 

ഹൃദ്രോ​ഗം ഉള്ളവരാണ് നിങ്ങളെങ്കിൽ തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ഇത് വർധിക്കാം. ഇത് മാത്രമല്ല, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പും വർധിപ്പിക്കും. അതുകൊണ്ട് തന്നെ തണുത്ത വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

തണുത്ത വെള്ളം ദഹനവ്യവസ്ഥയെ അതിവേഗം ബാധിക്കുന്നു. നിങ്ങൾ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, അത് ഭക്ഷണം ദഹിക്കാൻ പ്രയാസകരമാക്കുകയും വയറുവേദന, ഓക്കാനം, മലബന്ധം, വായുവിന്റെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും. യഥാർത്ഥത്തിൽ, തണുത്ത വെള്ളം കുടിക്കുമ്പോൾ, അത് ശരീര താപനിലയുമായി പൊരുത്തപ്പെടാതെ ശരീരത്തിലെത്തുകയും ഭക്ഷണം ദഹിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു.

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് 'Brain Freeze'ന് കാരണമാകും. ഐസ് വെള്ളം അല്ലെങ്കിൽ ഐസ്ക്രീമിന്റെ അമിതമായ ഉപഭോഗം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിൽ, തണുത്ത വെള്ളം നട്ടെല്ലിന്റെ സെൻസിറ്റീവ് ഞരമ്പുകളെ തണുപ്പിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്നു. ഇക്കാരണത്താൽ, തലവേദന, സൈനസ് പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം.

കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തിൽ ഉണ്ട്. നിങ്ങൾ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, അത് ഞരമ്പുകളെ വേഗത്തിൽ തണുപ്പിക്കുകയും ഹൃദയമിടിപ്പും പൾസ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. അതിനാൽ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കാതെ വരുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തണുത്ത വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. 

കഠിനമായ വ്യായാമത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് വേനൽക്കാലത്തെ വർക്ക് ഔട്ട് കഴിഞ്ഞ്. നിങ്ങൾ ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം വളരെയധികം ചൂടാകുന്നു. നിങ്ങൾ തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, നിങ്ങളുടെ ദഹനത്തെ അത് ബാധിക്കും. വ്യായാമത്തിന് ശേഷം തണുത്ത വെള്ളം ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News