വിറ്റമിൻ എ യുടെ കുറവ് മൂലം കുഞ്ഞുങ്ങളിൽ അന്ധത വരെ ഉണ്ടാകാം
കുട്ടികളുടെ ആരോഗ്യത്തിന് അന്ധത തടയുന്നതിനായി 6 മാസം ഇടവേളയിൽ വിറ്റാമിൻ A നൽകുന്നത് ആവശ്യമാണ്
വിറ്റാമിൻ എ കുഞ്ഞുങ്ങൾക്ക് നൽകേണ്ട ഏറ്റവും പ്രാധാന്യം ഉള്ള വൈറ്റമിൻ ആണ് . വൈറ്റമിൻ എ യുടെ കുറവ് മൂലം അന്ധത വരെ ഉണ്ടാകാം . എന്നാല്‍ അത് പരിപൂർണ്ണമായും തടയാനാകും . കുട്ടികളിലെ ശരിയായ വളർച്ചയ്ക്കും കാഴ്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും വിറ്റാമിൻ ഏറ്റവും പ്രധാന സുരക്ഷ നൽകുന്നു . വിറ്റാമിൻ എ നൽകുന്നതു വഴി കുട്ടികൾക്ക് വയറിളക്ക രോഗങ്ങൾ കുറയ്ക്കുവാനും കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു .
*വിറ്റാമിൻ Aയുടെ കുറവ് മൂലമുള്ള രോഗലക്ഷണങ്ങൾ
കുട്ടികളിൽ കാഴ്ച മങ്ങൽ,നിശ അന്ധത,അന്ധത കോർണിയയിലെ വരൾച്ച, തുടർച്ചയായ അണുബാധകൾ,തല വലിപ്പംകൂടുക
*വിറ്റാമിൻ അധികമായാൽ ദോഷം ഉണ്ടോ? ലക്ഷണങ്ങൾ ഏതെല്ലാം?
ഗുണം എന്നുകരുതി ഡോസ് അധികം കഴിക്കുന്നതും അപകടമാണ് . അധിക അളവ് കുട്ടികളിൽ അസ്ഥി തകരാർ,തൊലിപ്പുറത്ത് പ്രശ്നങ്ങൾ,വയറിളക്കം,തലച്ചോറിലെ പ്രഷർ വർധന എന്നിവ ഉണ്ടാകും
*വിറ്റാമിൻ എ കുറവ് എങ്ങനെ തടയാം
*കുട്ടികളുടെ ആരോഗ്യത്തിന് അന്ധത തടയുന്നതിനായി 6 മാസം ഇടവേളയിൽ വിറ്റാമിൻ A നൽകുന്നത് ആവശ്യമാണ് .
* 9 ഡോസ് വിറ്റാമിൻ A ഒമ്പതാം മാസം മുതൽ 5 വയസ് വരെയുള്ള കുട്ടികളിൽ നൽകാം.
*ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ ഒരു ലക്ഷം യൂണിറ്റ്,ഒരു വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ 2 ലക്ഷം യൂണിറ്റും വിറ്റാമിൻ A നൽകണം
വിറ്റാമിൻ A സിറപ്പ് രൂപത്തിലും ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...