Vitamin-D Deficiency: വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയത്തിന് അപകടകരം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താം
വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയത്തിന് അപകടകരം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താം
Vitamin-D Deficiency: വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയത്തിന് അപകടകരം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താം
Vitamin-D Deficiency: നമ്മുടെ ശരീരം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങള്‍ ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയന്‍റുകള്‍പോലും നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.
ഇത്തരത്തിൽ ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്‍റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകളിൽ തുടങ്ങി വിഷാദ രോഗത്തിനും ഉൽക്കണ്ഠയ്ക്കും വരെ കാരണമാകുന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.
Also Read: Skin Problem in Covid: കൊറോണ വൈറസ് ഈ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും, എങ്ങനെ തിരിച്ചറിയാം
വിറ്റാമിൻ-D എല്ലുകളെ ശക്തമാക്കുകയും നമ്മുടെ ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? ഒരു പഠനമനുസരിച്ച്, ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിറ്റാമിൻ ഡിയുടെ അഭാവം.
സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന വിറ്റമിൻ ഡിയുടെ കുറവിന് പിന്നിലെ ജനിതക കാരണങ്ങള്‍ കണ്ടെത്തി. വിറ്റമിൻ ഡിയുടെ കുറവുള്ള ആളുകൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഹൃദ്രോഗവും രക്തസമ്മർദ്ദവും വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Also Read: High Cholesterol Diet: കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കും ഈ 5 പഴങ്ങൾ, ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുതേ
ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം, സന്ധികളിലും എല്ലുകളിലും വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, വിഷാദം, മാനസിക സമ്മർദ്ദം, ദുർബലമായ പേശികൾ, ദുർബലമായ പ്രതിരോധശേഷി, തുടങ്ങിയവ വിറ്റാമിൻ ഡിയുടെ കുറവിന്‍റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
വിറ്റാമിൻ ഡിയുടെ കുറവ് എങ്ങിനെ പരിഹരിക്കാം?
ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ഡി ഏറെ പ്രധാനമാണ്. വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്നും നേടുവാൻ സാധിക്കും. സൂര്യപ്രകാശത്തേക്കാൾ മികച്ച വിറ്റാമിൻ ഡിയുടെ ഉറവിടം മറ്റൊന്നില്ല. ഇതിനായി രാവിലെ 7 മണി മുതൽ 9 മണിവരെയുള്ള സമയമാണ് ഉത്തമം. ഇതുകൂടാതെ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില പ്രത്യേക പദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനാകും. ഇവയിൽ ചിലത് മുട്ട, ഓറഞ്ച്, പാൽ, കൂൺ, തൈര്, ധാന്യങ്ങൾ, മാംസം, മത്സ്യം, കോഡ് ലിവർ ഓയിൽ തുടങ്ങിയവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...