How To Slim Your Waist: ഇന്നത്തെ കാലത്ത് എല്ലാവരും ഫിറ്റായിരിക്കാൻ ആഗ്രഹിക്കുന്നു.  അതിനായി ആളുകൾ ജിമ്മിൽ മണിക്കൂറുകളോളം ചെലവഴിക്കാറുമുണ്ട്.  പലപ്പോഴും പലതവണ വ്യായാമം ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയാറില്ല. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല പകരം നിങ്ങളുടെ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുന്ന ഇത്തരം പാനീയങ്ങൾ ശീലമാക്കികൊള്ളൂ. ഇതിലൂടെ മെറ്റബോളിസം വേഗത്തിലാക്കുകയും വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss Diet: തടി കൂടുന്നത് തടയാൻ ഈ സ്‌നാക്സ് പരീക്ഷിക്കൂ, തയ്യാറാക്കാനും എളുപ്പം!


ആലില അരക്കെട്ട് സ്വന്തമാക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ


ജീരകം വെള്ളം (Cumin Water):  ജീരകവെള്ളം ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് കുടിക്കുന്നതിലൂടെ അരക്കെട്ട് മെലിയുകയും ശരീര ഭാരം പെട്ടെന്ന് കുറയുകയും ചെയ്യും.  ഇത് തയ്യാറാക്കാനായി ഒരു സ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ടുവയ്ക്കുക. ഈ വെള്ളം രാവിലെ 5 മിനിറ്റ് തിളപ്പിച്ചശേഷം അരിച്ചെടുത്ത് കുടിക്കുക. ഈ വെള്ളം നിങ്ങളുടെ അരക്കെട്ട് മെലിയാൻ സഹായിക്കും. ഇതോടൊപ്പം, നിങ്ങളുടെ ഭാരവും പെട്ടെന്ന് കുറയും. 


പെരുംജീരകം വെള്ളം (Fennel Water): പെരുംജീരക വെള്ളം കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകൾ പുറത്തുവരുകയും ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യും. പെരുംജീരക വെള്ളം ഉണ്ടാക്കാൻ ഒരു സ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ ഉണർന്ന് ഈ വെള്ളം 5 മിനിറ്റ് തിളപ്പിചാ ശേഷം ഇത് അരിച്ചെടുത്ത് കുടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരഭാരവും പെട്ടെന്ന് കുറയും.


Also Read: Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ 


നാരങ്ങാ വെള്ളം (lemonade):  നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് പല ഗുണങ്ങളും ലഭിക്കും.  ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതിൽ ഒരു നാരങ്ങ പിഴിഞ്ഞ് ചേർത്ത ശഷം ഈ വെള്ളം കുടിക്കുക.  ഇതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം വയറിലെ കൊഴുപ്പും പെട്ടെന്ന് കുറയും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം സ്വീകരിക്കുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.