ഹെന്ന പൗഡർ ഇല്ലാതെ വീട്ടിൽ തന്നെ ഹെന്ന ട്രീറ്റ്മെന്റിന് ചെയ്യാം
ഈ ഹെന്ന ട്രീറ്റ്മെന്റിന് ആദ്യം ആവശ്യമായത് നമ്മുടെ പറമ്പിൽ കാണുന്ന മൈലാഞ്ചി ഇലയാണ്. നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ച് മൈലാഞ്ചി എടുക്കാവുന്നതാണ്
നിങ്ങളുടെ മുടി ഒട്ടും മൃദുലമല്ലേ? ഷാംമ്പൂ ഉപയോഗിച്ച് മുടി പൊട്ടിപ്പോകുന്നുണ്ടോ? പരിഹാരത്തിനായി അനാവശ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി നല്ല ഹെന്ന തയ്യാറാക്കാം.
ഉണ്ടാക്കുന്ന രീതി
ഈ ഹെന്ന ട്രീറ്റ്മെന്റിന് ആദ്യം ആവശ്യമായത് നമ്മുടെ പറമ്പിൽ കാണുന്ന മൈലാഞ്ചി ഇലയാണ്. നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ച് മൈലാഞ്ചി എടുക്കാവുന്നതാണ്. ആദ്യം അര ഗ്ലാസ് വെള്ളം ചൂടാക്കി അതിൽ രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ഇട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിന് ശേഷം പൊടി അരിച്ച് മാറ്റി ചായപ്പൊടി വെള്ളം തണുക്കാൻ വെക്കുക.
ഇനി ഒരു മുട്ടയുടെ വെള്ള, രണ്ട് നെല്ലിക്കയുടെ നീര്, വെള്ളത്തിൽ കുതിർത്തിയ ഉലുവ എന്നിവ എടുത്ത് അതിൽ മൈലാഞ്ചി ഇലയും തണുപ്പിക്കാൻ വെച്ച ചായപ്പൊടി വെള്ളവും ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് പിറ്റേ ദിവസം മിനിമം രണ്ട് മണിക്കൂർ എങ്കിലും തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം തല കഴുകാവുന്നതാണ്.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
മാസത്തിൽ ഒരിക്കൽ ഇങ്ങനെ ഹെന്ന ചെയ്യുന്നതിലൂടെ മുടി കൂടുതൽ സോഫ്റ്റ് ആവുകയും മൈലാഞ്ചിയുടേയും നെല്ലിക്കയുടെയും ഗുണങ്ങൾ കാരണം ഇത് മുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy