നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കുന്ന നമ്മുടെ ജീവിതത്തിന്റെ പരസ്പരബന്ധിതമായ രണ്ട് വശങ്ങളാണ് സമ്മർദ്ദവും മാനസികാരോഗ്യവും. മാനസികാരോഗ്യത്തിൽ സമ്മർദ്ദത്തിന്റെ സ്വാധീനം വളരെക്കാലമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, സമീപകാല ഗവേഷണങ്ങൾ മറ്റൊരു കാര്യത്തിലേക്കും വെളിച്ചം വീശുന്നു. സമ്മർദ്ദം മൂലം ശരീരഭാരം വർദ്ധിക്കുന്നതാണവ.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യക്തികൾ വിട്ടുമാറാത്ത സമ്മർദ്ദം അനുഭവിക്കുമ്പോൾ, അവരുടെ ശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. സമ്മർദ്ദം ശരീരത്തിന്റെ സ്വാഭാവിക ഫൈറ്റ്-ഓർ-ഫ്ലൈറ്റ് റോസ്പോൺസുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് വിശപ്പ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് കലോറിയും ഉയർന്ന കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ താൽപര്യം വർധിക്കും.


കൂടാതെ, സമ്മർദ്ദം സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഉറക്കക്കുറവ് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവയുടെ ഉൽപാദനത്തെ സ്വാധീനിക്കുന്നു. വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്നതിന് കാരണമായ ഹോർമോണുകളാണ് ​ഗ്രെലിനും ലെപ്റ്റിനും. തൽഫലമായി, വ്യക്തികൾക്ക് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള വിശപ്പും ആസക്തിയും അനുഭവപ്പെടാം. ഇത് കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കും.


ALSO READ: Dengue Fever: ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു; പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് മാർ​ഗങ്ങൾ അറിയാം


സമ്മർദ്ദം പലപ്പോഴും അനാരോ​ഗ്യകരമായ ഭക്ഷണശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. നിഷേധാത്മക വികാരങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുന്നതിനാൽ സമ്മർദ്ദത്തിലായ ആളുകൾ ഭക്ഷണത്തിൽ ആശ്വാസം തേടാനുള്ള സാധ്യത കൂടുതലാണ്. "സ്ട്രെസ് ഈറ്റിംഗ്" അല്ലെങ്കിൽ "ഇമോഷണൽ ഈറ്റിംഗ്" എന്ന് സാധാരണയായി അറിയപ്പെടുന്ന ഈ സ്വഭാവം പലപ്പോഴും കലോറി അടങ്ങിയതും പോഷകാഹാരക്കുറവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകുന്നു. സ്ട്രെസ് ഫുഡിന്റെ വർധനവ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അനാരോഗ്യകരമായ ഭക്ഷണരീതികൾ വികസിപ്പിക്കുന്നതിനും കാരണമാകും.


സമ്മർദവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ശരീരഭാരം കൂട്ടാൻ കാരണമാകുന്നതെങ്ങനെ?


അമിത സമ്മർദ്ദമോ മാനസിക പിരിമുറുക്കമോ ന്യൂറോകെമിക്കലുകൾ, ഹോർമോണുകൾ, രോഗപ്രതിരോധ വ്യവസ്ഥ എന്നിവയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദ്ദം വർധിക്കുമ്പോൾ ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ ആക്സിസിന്റെ അമിതമായ ഉത്തേജനം ഉണ്ടാകും. വിഷാദരോഗത്തിന്റെ ചില അവസ്ഥകളിൽ കാർബോഹൈഡ്രേറ്റ് ആസക്തിയും വർധിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.


വിഷാദാവസ്ഥയിൽ അലസതയും വ്യായാമക്കുറവും ഉണ്ടാകുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ചില സമയങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതും ശരീരഭാരം കൂട്ടുന്നു. മാനിക് എക്സൈറ്റ്മെൻറ് സമയത്ത് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിക്കുകയും ഭക്ഷണം കൂടുതലായി കഴിക്കുകയും തൽഫലമായി ശരീരഭാരം വർധിക്കുകയും ചെയ്യുന്നു.


ശരീരഭാരം വർദ്ധിക്കുന്നതിൽ മാനസികാരോഗ്യത്തിന്റെ സ്വാധീനം ബഹുമുഖമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ ഒരു വ്യക്തിയുടെ പ്രചോദനം, ഊർജ്ജ നിലകൾ, മൊത്തത്തിലുള്ള സ്വയം പരിചരണ ദിനചര്യകൾ എന്നിവയെ തടസ്സപ്പെടുത്തും. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സമീകൃതാഹാരം നിലനിർത്തുന്നതും ഈ സമയത്ത് കുറയും. ഇത് ശാരീരിക ക്ഷമത കുറയുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 


ശരീരഭാരം നിയന്ത്രിക്കാനുള്ള മാർ​ഗങ്ങൾ


ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സമീകൃതാഹാരം നിലനിർത്തുന്നതും മാനസിക സമ്മർദ്ദം നേരിടുന്ന സമയത്ത് ബുദ്ധിമുട്ടായേക്കാം. ഇത് ശാരീരിക ക്ഷമത കുറയുന്നതിനും ശരീരഭാരം വർദ്ധിക്കുന്നതിനും ഇടയാക്കും. സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ, തെറാപ്പി, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയവ ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെയും മാനസിക ക്ഷേമത്തിന് മുൻഗണന നൽകുന്നതിലൂടെയും, വ്യക്തികൾക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കുറയ്ക്കാനും മൊത്തത്തിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനും കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.