വാഷിങ്ടൺ: മധ്യവയസ്കരായ സ്ത്രീകളുടെ ഭാര വർധനവിന് പിന്നിൽ ദീർഘകാല വായു മലിനീകരണം കാരണമാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മധ്യവയസ്‌കരായ സ്ത്രീകളിൽ വായു മലിനീകരണം മൂലം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വ‍ർധിക്കുന്നതായി കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യവയസ്കാരയ സ്ത്രീകളിലെ ശരീരത്തിലെ ഉയർന്ന കൊഴുപ്പ്, കുറഞ്ഞ പിണ്ഡം എന്നിവ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. വായു മലിനീകരണത്തെ തുടർന്ന് ശരീരത്തിലെ കൊഴുപ്പ് 4.5 ശതമാനം അല്ലെങ്കിൽ ഏകദേശം 2.6 പൗണ്ട് വർധിച്ചതായി ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.


ALSO READ: Bad breath: വായ്നാറ്റമുണ്ടോ? കരുതിയിരിക്കണം കിഡ്നി രോ​ഗത്തെ


"40-കളുടെ അവസാനത്തിലും 50-കളുടെ തുടക്കത്തിലും ഉള്ള സ്ത്രീകളിൽ ഉയർന്ന അളവിലുള്ള സൂക്ഷ്മകണങ്ങൾ, നൈട്രജൻ ഡയോക്സൈഡ്, ഓസോൺ എ എന്നിവ അവരുടെ ശരീര ഭാരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് എപ്പിഡെമിയോളജി റിസർച്ച് ഇൻവെസ്റ്റിഗേറ്റർ സിൻ വാങ് പറഞ്ഞു. വായു മലിനീകരണത്തിൽ ദീർഘകാലമായി സമ്പർക്കം പുലർത്തുന്ന സ്ത്രീകൾക്ക് എങ്ങനെ തടി കൂടും എന്നതിനെ സംബന്ധിച്ച്
'സ്റ്റഡി ഓഫ് വിമൻസ് ഹെൽത്ത് അക്രോസ് ദി നേഷൻ' എന്ന പഠനത്തിൽ 1,654 സ്ത്രീകളിൽ നിന്നാണ് പഠനത്തിനായുള്ള വിവരങ്ങൾ ലഭിച്ചത്.


ഏകദേശം 50 വയസ്സ് പ്രായമുള്ള ഈ സ്ത്രീകളെ 2000 മുതൽ 2008 വരെ നിരീക്ഷിച്ചു. ഇവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടുന്നു. വായു മലിനീകരണവും ശാരീരിക പ്രവർത്തനവും തമ്മിലുള്ള പ്രതിപ്രവർത്തനം ഗവേഷകർ പര്യവേക്ഷണം ചെയ്തു. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ കണ്ടെത്തൽ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും പഠനം പറയുന്നു. "പഠനം മധ്യവയസ്കരായ സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, മറ്റ് പ്രായപരിധിയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ കണ്ടെത്തലുകൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല," വാങ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.