Weight Loss At 40:  അമിതമായ ശരീരഭാരം അല്ലെങ്കില്‍ പൊണ്ണത്തടി എന്നത്  പല ഗുരുതരമായ രോഗങ്ങളുടെയും ഉറവിടമാണ്. എന്നാല്‍ നമുക്കറിയാം, അമിതവാണ്ണത്തിന്‍റെ പ്രശ്നം ഇന്നത്തെ കാലത്ത് ഏറെ വര്‍ദ്ധിച്ചു വരികയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതവണ്ണം  തൈറോയ്ഡ്, പ്രമേഹം, ബിപി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് ഇടയാക്കുന്നു.  ശരീരഭാരം കൂടാനുള്ള പ്രധാന കാരണം നമ്മുടെ മോശം ജീവിതശൈലികള്‍ ആണ് എന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെ  നാം അത് അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. 


Also Read:  IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ


രാത്രി വൈകി ഭക്ഷണം കഴിക്കുക, രാത്രി വൈകി ഉറങ്ങുക,  രാവിലെ വൈകി ഉണരുകം  വ്യായാമം ചെയ്യാതിരിക്കുക എന്നിവ സാവധാനത്തില്‍ പൊണ്ണത്തടിയിലേയ്ക്ക് നയിയ്ക്കുന്നു.   പൊണ്ണത്തടി ഇല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. 


എന്നാല്‍, അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്.  നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ശക്ഷണ ശൈലികളും സ്വീകരിക്കാം. ഏത് പ്രായത്തിലും ഈ നുറുങ്ങുകൾ സ്വീകരിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാം. 


 ഈ രീതികളിലൂടെ നിങ്ങൾക്ക് 40 വയസ്സിൽ പോലും ശരീരഭാരം കുറയ്ക്കാൻ കഴിയും, ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യത്യാസം ദൃശ്യമാകും.  


ഫാസ്റ്റിംഗ്: -  സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അതായത് നിങ്ങൾ 12 മണിക്കൂർ ഭക്ഷണം കഴിക്കുകയും ബാക്കി 12 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന് നിങ്ങള്‍ പ്രഭാതഭക്ഷണം രാവിലെ 7 മണിക്ക് കഴിച്ചുവെന്ന് വിചാരിയ്ക്കുക, എന്നാല്‍, രാത്രി 7 മണിയ്ക്ക് അത്താഴവും കഴിയ്ക്കണം. പിന്നീട്  ഒന്നും കഴിയ്ക്കാന്‍ പാടില്ല. അതിന് ശേഷം നിങ്ങൾക്ക് രാത്രി വെള്ളം മാത്രം കുടിക്കാം,  ഇത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ വഴിതെളിക്കും. 
 
ശരീരത്തില്‍ വേണ്ടത്ര ജലാംശം നിലനിർത്തുക 
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു. കാരണം എപ്പോഴും നിങ്ങൾക്ക് വയര്‍ നിറഞ്ഞതായി തോന്നും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. കുറച്ച് വെള്ളം ഉപയോഗിക്കുന്നത് മലബന്ധം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.  ഇത് ഹോർമോണുകളെ അസന്തുലിതമാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. അതേ സമയം, ദ്രുതഗതിയിലുള്ള ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ചൂടുവെള്ളം കുടിയ്ക്കാം. 


ആവശ്യത്തിന് ഉറങ്ങുക 
നമ്മുടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഉറക്കം. രാത്രി 10 മണിക്ക് ഉറങ്ങിയാൽ ലിവർ ഡിറ്റോക്സ് ചെയ്യപ്പെടും.  നിങ്ങൾ നേരത്തെ അത്താഴം കഴിച്ചിട്ടുണ്ടെങ്കിൽ, രാത്രി  10 മണിക്ക് ഉറങ്ങണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാരം നിയന്ത്രണവിധേയമാകും.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ്, തീർച്ചയായും വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.