ശരീരഭാരം വർധിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വെല്ലുവിളിയാണ്. തണുത്ത കാലാവസ്ഥ പലപ്പോഴും അനാരോ​ഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു. ശൈത്യകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാൽ മെറ്റബോളിസം മന്ദഗതിയിലാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡയറ്റ് പ്ലാനുകൾ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്ക് പുറമെ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്താതെ എന്ത് ലഘുഭക്ഷണം കഴിക്കണം എന്നതും പ്രധാനമാണ്. വിശപ്പ് ശമിപ്പിക്കാൻ പ്രധാന ഭക്ഷണങ്ങൾക്കിടയിൽ ആരോഗ്യകരമായ രീതിയിൽ കഴിക്കാവുന്ന ചില ലഘുഭക്ഷണങ്ങൾ ഇതാ.


ശീതകാല പച്ചക്കറികൾ: ബ്രസൽസ് മുളകൾ, കോളിഫ്ലവർ, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ റോസ്റ്റ് ചെയ്ത് കഴിക്കുന്നത് രുചികരവും പോഷകപ്രദവുമായ ലഘുഭക്ഷണമാണ്. ഇവ ഒലിവ് ഓയിലിൽ റോസ്റ്റ് ചെയ്യുക. സു​ഗന്ധവ്യഞ്ജനങ്ങളും ചേർത്ത് സ്വർണ നിറമാകുന്നതുവരെ വറുത്തെടുക്കാം. നാരുകളാൽ സമ്പുഷ്ടമായ ഈ ലഘുഭക്ഷണങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.


ALSO READ: പ്രമേഹ നിയന്ത്രണത്തിന് ഉലുവ; അറിയാം ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഉലുവ എങ്ങനെ സഹായിക്കുമെന്ന്


ബെറിപ്പഴങ്ങളും ​ഗ്രീക്ക് യോ​ഗർട്ടും: ഗ്രീക്ക് യോ​ഗർട്ടിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. കുറഞ്ഞ കലോറിയും ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നവുമായ ബ്ലൂബെറി അല്ലെങ്കിൽ റാസ്‌ബെറി പോലുള്ള ബെറിപ്പഴങ്ങൾ ​ഗ്രീക്ക് യോ​ഗർട്ടുമായി യോജിപ്പിച്ച് കഴിക്കുന്നത് ​ഗുണം ചെയ്യും. ഈ ലഘുഭക്ഷണം പ്രോട്ടീൻ, നാരുകൾ, പ്രകൃതിദത്ത മധുരം എന്നിവ നൽകുന്നു.


വെജിറ്റബിൾ സൂപ്പ്: വെജിറ്റബിൾ സൂപ്പ് പോഷക സമ്പുഷ്ടവും കുറഞ്ഞ കലോറിയും അടങ്ങിയ ലഘുഭക്ഷണമാണ്. വിവിധ സീസണൽ പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കുന്നത് രുചി വർധിപ്പിക്കും. കലോറിയുടെ അളവ് കുറയ്‌ക്കുന്നതിന് ക്രീം അടിസ്ഥാനമാക്കിയുള്ള സൂപ്പിന് പകരം ​ഗ്രേവി അടിസ്ഥാനമാക്കിയുള്ള സൂപ്പ് തിരഞ്ഞെടുക്കുക.


വറുത്ത ചെറുപയർ: വറുത്ത ചെറുപയർ നിങ്ങളുടെ അമിതമായ ഭക്ഷണ ആസക്തിയെ തൃപ്തിപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണമാണ്. ചെറുപയർ കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് അവയിൽ അൽപം ഒലിവ് ഓയിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേവറുകളും പപ്രിക, വെളുത്തുള്ളി പൊടി പോലുള്ളവ ഉപയോഗിച്ച് റോസ്റ്റ് ചെയ്യുക. അവ മൊരിഞ്ഞത് വരുന്നത് വരെ വറുക്കുക. ഇത് രുചികരവും ആരോ​ഗ്യകരവുമായ ലഘുഭക്ഷണമാണ്.


ALSO READ: ലാക്ടോസ് അലർജിയുള്ളവരാണോ നിങ്ങൾ? കാത്സ്യം ലഭിക്കാൻ ഈ നോൺ-ഡയറി ഭക്ഷണങ്ങൾ കഴിക്കാം


വെജിറ്റബിൾ സൂപ്പ്: കെയ്ൽ, കാരറ്റ്, സെലറി, തക്കാളി തുടങ്ങിയ കലോറി കുറഞ്ഞ പച്ചക്കറികൾ ഉപയോഗിച്ച് പച്ചക്കറി സൂപ്പ് തയ്യാറാക്കുക. രുചി വർധിപ്പിക്കാൻ പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുക. സൂപ്പുകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഓപ്ഷനാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.