അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനപ്പെട്ടതാണ്. പാൽ, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങളിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, ലാക്ടോസ് അലർജിയുള്ളവർക്ക് ഈ പാൽ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ചേർക്കാൻ സാധിക്കില്ല.
കാരണം അവരുടെ ശരീരത്തിന് പാലിലെ സ്വാഭാവിക പഞ്ചസാരയായ ലാക്ടോസിനെ വിഘടിപ്പിക്കാൻ സാധിക്കില്ല, ഇത് അലർജിക്ക് കാരണമാകും. അതിനാൽ, ഇതിന് ബദലായി കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: ശൈത്യകാലത്ത് വൈറ്റമിൻ ഡി സമ്പുഷ്ടമായ ഭക്ഷണക്രമം പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിക്കാം
അസംസ്കൃത കാരറ്റ്, ചീര, രജ്മ, കാബൂളി ചന, കറുത്ത പയർ തുടങ്ങിയവയിൽ മികച്ച അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടമാണ് എള്ള്. ഏകദേശം 10 ഗ്രാം എള്ളിൽ 140 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
ദിവസേന ഏകദേശം 2-3 ടേബിൾസ്പൂൺ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. ടോഫു, സോയാബീൻസ്, ഇലക്കറികളായ ബ്രൊക്കോളി, വെണ്ടയ്ക്ക എന്നിവയാണ് കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ. എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിന് സമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതും പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പ്രധാനമാണ്. കൂടാതെ പതിവ് ആരോഗ്യ പരിശോധനകൾ എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.