കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ള ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹ ലക്ഷണങ്ങൾ കുറയ്ക്കാനും അധിക കൊഴുപ്പ് പുറന്തള്ളാനും കലോറി കത്തിക്കാനും സഹായിക്കും. എന്താണ് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (കുറഞ്ഞ ജിഐ) ഡയറ്റ്? ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള സ്വാധീനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭക്ഷണ ക്രമീകരണമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ ജിഐ ഭക്ഷണക്രമം പ്രധാനമായും പ്രമേഹരോഗികൾക്കായാണ് നിർദേശിക്കപ്പെടുന്നത്. എന്നാൽ, ശരിയായ വ്യായാമത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്താത്ത ഭക്ഷണങ്ങളുണ്ട്. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


അന്നജം ഇല്ലാത്ത പച്ചക്കറികൾ: പച്ചക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്, പക്ഷേ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മികച്ചതാക്കുകയും നിങ്ങൾക്ക് പൂർണ്ണത തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇവ പോഷകങ്ങളാൽ സമ്പന്നമാണ്. ബ്രോക്കോളി, ചീര, കാലെ, കോളിഫ്ലവർ, പച്ച പയർ, ശതാവരി എന്നിവ ഉദാഹരണങ്ങളാണ്.


ബെറിപ്പഴങ്ങൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബെറിപ്പഴങ്ങൾ. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയുടെ സ്വാദിഷ്ടമായ ഉറവിടമാണ് ബെറികൾ. അവയിൽ സ്വാഭാവികമായും പഞ്ചസാര കുറവും ജിഐ കുറവും ആയതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ് ഇവ. ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി, ക്രാൻബെറി അല്ലെങ്കിൽ ബ്ലാക്ക്‌ബെറി എന്നിവ ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്.


ALSO READ: എരിപൊരി മാത്രമല്ല, ​ഗുണങ്ങളും ഏറെ; പച്ചമുളക് ശരീരഭാരം കുറയ്ക്കാൻ മികച്ചത്


പയറുവർ​ഗങ്ങൾ: പയർ, ബീൻസ്, ചെറുപയർ, മറ്റ് പയറുവർ​ഗങ്ങൾ എന്നിവയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് സംതൃപ്തി നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അവശ്യ ധാതുക്കളുടെയും ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളുടെയും നല്ല ഉറവിടം കൂടിയാണ് പയറുവർ​ഗങ്ങൾ.


അണ്ടിപ്പരിപ്പും വിത്തുകളും: കലോറി കൂടുതലാണെങ്കിലും, പരിപ്പും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും വാഗ്ദാനം ചെയ്യുന്നു. ബദാം, വാൽനട്ട്, പിസ്ത, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ അല്ലെങ്കിൽ മത്തങ്ങ വിത്തുകൾ എന്നിവ മിതമായ അളവിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


ഓട്‌സ്: സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്‌സ് നാരുകളുടെയും സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഇത് രാവിലെ മുഴുവൻ സുസ്ഥിരമായ ഊർജ്ജം നൽകുന്നു. കുറഞ്ഞ ജിഐ പ്രഭാതഭക്ഷണത്തിനായി ബെറീസ്, നട്‌സ് അല്ലെങ്കിൽ തേൻ എന്നിവയുമായി യോജിപ്പിച്ച് ഓട്സ് കഴിക്കാവുന്നതാണ്.


തൈര്: മധുരമില്ലാത്ത ഗ്രീക്ക് തൈര് പ്രോട്ടീൻ, കാത്സ്യം, പ്രോബയോട്ടിക്സ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണത്തിനായി ഫ്ലേവറുകൾ ചേർക്കാത്ത തൈര് തിരഞ്ഞെടുത്ത് പഞ്ചസാര കുറഞ്ഞ പഴങ്ങൾ, പരിപ്പ് അല്ലെങ്കിൽ വിത്തുകൾ എന്നിവ ചേർത്ത് കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.