Weight Loss: എരിപൊരി മാത്രമല്ല, ​ഗുണങ്ങളും ഏറെ; പച്ചമുളക് ശരീരഭാരം കുറയ്ക്കാൻ മികച്ചത്

Green Chilli For Weight Loss: എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണ്ണത തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 04:08 PM IST
  • ക്യാപ്‌സൈസിൻ ഒരു സ്വാഭാവിക മെറ്റബോളിസം ബൂസ്റ്ററാണ്
  • ഇത് ശരീരത്തിലെ താപത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നു
  • ഇത് കലോറി എരിയുന്നതിനെ വർധിപ്പിക്കുന്നു
Weight Loss: എരിപൊരി മാത്രമല്ല, ​ഗുണങ്ങളും ഏറെ; പച്ചമുളക് ശരീരഭാരം കുറയ്ക്കാൻ മികച്ചത്

പച്ചമുളക് പാചകത്തിൽ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ക്യാപ്‌സൈസിൻ എന്ന സംയുക്തം പച്ചമുളകിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പച്ചമുളക് പോലുള്ള എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അവയുടെ ഉപഭോഗത്തിന് ശേഷം ഏകദേശം മൂന്ന് മണിക്കൂർ നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കും.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണ്ണത തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ, നിങ്ങൾക്ക് എരിവുള്ള രുചികൾ ഇഷ്ടമാണെങ്കിൽ, ശരീരഭാരം കുറയ്ക്കുന്നതിന് പച്ചമുളക് കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ പച്ചമുളക് എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

മെറ്റബോളിസം വർധിപ്പിക്കുന്നു: ക്യാപ്‌സൈസിൻ ഒരു സ്വാഭാവിക മെറ്റബോളിസം ബൂസ്റ്ററാണ്. ഇത് ശരീരത്തിലെ താപത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് കലോറി എരിയുന്നതിനെ വർധിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ മെറ്റബോളിസം വർധിക്കുകയും നിങ്ങളുടെ ശരീരത്തെ കൂടുതൽ കാര്യക്ഷമമായി കൊഴുപ്പ് കത്തുന്നതിന് സഹായിക്കുകയും ചെയ്യും.

വിശപ്പ് കുറയ്ക്കുന്നു: പച്ചമുളക് വിശപ്പ് നിയന്ത്രിക്കുന്നു. കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ ഇത് സഹായിക്കുന്നു. ഇത് കലോറിയുടെ മൊത്തത്തിലുള്ള ഉപഭോഗം കുറയ്ക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

കൊഴുപ്പ് ഓക്‌സിഡേഷൻ: ക്യാപ്‌സൈസിൻ കൊഴുപ്പ് ഓക്‌സിഡേഷനെ പ്രോത്സാഹിപ്പിക്കുന്നു, അതായത് ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകളെ വിഘടിപ്പിക്കാനും ഊർജ്ജത്തിനായി ഉപയോഗിക്കാനും സഹായിക്കുന്നു. ഈ പ്രക്രിയ ശരീരഭാരം കുറയ്ക്കാൻ നിർണായകമാണ്. പ്രത്യേകിച്ച്, അരക്കെട്ടിൽ കൊഴുപ്പ് അടിയുന്നത് തടയാൻ ഇത് സഹായിക്കുന്നു.

ALSO READ: ശരീരഭാരം കുറയ്ക്കാൻ റാഡിഷ് മികച്ചത്; എങ്ങനെയെന്നറിയാം

രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിർത്തുന്നു: പച്ചമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാര സുസ്ഥിരമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് പെട്ടെന്നുള്ള സ്പൈക്കുകളും ഊർജ്ജ നിലയിലെ തകർച്ചയും തടയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

ഊർജ്ജസ്വലത: പച്ചമുളകിന്റെ ഊർജ്ജം വർധിപ്പിക്കുന്ന ഗുണങ്ങൾ ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങൾക്ക് കൂടുതൽ ഊർജസ്വലത അനുഭവപ്പെടുമ്പോൾ, നിങ്ങൾ ശാരീരിക വ്യായാമത്തിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങളുടെ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വേ​ഗത നൽകും. സലാഡുകളിലോ, സോസുകളിൽ കലർത്തിയോ പാചകത്തിൽ ഉൾപ്പെടുത്തിയോ പച്ചമുളക് ഭക്ഷണത്തിന്റെ ഭാ​ഗമാക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News