ശരീരഭാരം കുറയ്ക്കുന്നതിന് പലരും പലവിധത്തിലുള്ള മാർ​ഗങ്ങൾ പരീക്ഷിക്കാറുണ്ട്. ജീവിതശൈലി, വ്യായാമക്കുറവ് എന്നിവ അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങളാണ്. വണ്ണം കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നവർ ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം  ഭക്ഷണ നിയന്ത്രണം ശീലിക്കാൻ. ഭക്ഷണ നിയന്ത്രണം ഭക്ഷണം പൂർണമായും ഒഴിവാക്കലല്ല. ഫാറ്റ് കുറഞ്ഞ പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പച്ചക്കറികളും പഴവർ​ഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ആരോ​ഗ്യകരമായ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പപ്പായ: നാരുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പപ്പായ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. പപ്പായയിൽ ജലാംശം കൂടുതലാണ്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളും ദഹനത്തെ മെച്ചപ്പെടുത്തും. കലോറി കുറവായതിനാൽ ശരീരഭാരം വർധിക്കാനുള്ള സാധ്യതയും പപ്പായ ഇല്ലാതാക്കുന്നു.  ഭക്ഷണക്രമത്തിൽ പപ്പായ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.


ALSO READ: Urinary diseases: മൂത്രമൊഴിക്കാതെ പിടിച്ചിരിക്കുന്നവരാണോ... ഈ അഞ്ച് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ കാത്തിരിപ്പുണ്ട്


നെല്ലിക്ക: നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.


ചിയ വിത്തുകൾ: നാരുകളാൽ സമ്പന്നമാണ് ചിയ വിത്ത്. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറുനിറഞ്ഞതായി തോന്നുന്നതിനും അധികഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും നാരുകൾ അടങ്ങിയ ഭക്ഷണം സഹായിക്കും. ഇതുവഴി ശരീരഭാരം കുറയും. ചിയ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


കരിക്ക് വെള്ളം: കരിക്ക് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്ന ബയോ ആക്ടീവ് എൻസൈമുകളാൽ സമ്പന്നമാണ് കരിക്ക്. കരിക്ക് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.