Lemon: പുളിയുള്ള നാരങ്ങയ്ക്ക് മധുരമുള്ള ഗുണങ്ങളുണ്ട്... നിങ്ങളുടെ ഭക്ഷണത്തിൽ നാരങ്ങ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ
Lemon Health Benefits: വിറ്റാമിൻ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് നാരങ്ങ. പല ഭക്ഷണക്രമങ്ങളിലും നാരങ്ങ ഒരു സാധാരണ ഘടകമാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ: നാരങ്ങ പല തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരങ്ങയുടെ പുളിപ്പുള്ള രുചി കാരണം അവ തനിയെ കഴിക്കുന്നത് കുറവാണ്. പകരം, അവ ഭക്ഷണത്തോടൊപ്പം ചേർത്താണ് ഉപയോഗിക്കുന്നത്. നാരങ്ങ ജ്യൂസ് രൂപത്തിലും കഴിക്കുന്നു. വിറ്റാമിൻ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് നാരങ്ങ.
പല ഭക്ഷണക്രമങ്ങളിലും നാരങ്ങ ഒരു സാധാരണ ഘടകമാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചെറുനാരങ്ങാവെള്ളത്തിൽ കലോറി കുറവാണ്. കൂടുതൽ കലോറിയുള്ള പാനീയങ്ങൾക്ക് പകരം നാരങ്ങാവെള്ളം കുടിക്കുകയാണെങ്കിൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഊർജം വർദ്ധിപ്പിക്കുക, ദഹനത്തെ മികച്ചതാക്കുക എന്നിവയുൾപ്പെടെ നാരങ്ങയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
ദിവസവും നാരങ്ങ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: നാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ്. നാരങ്ങ സത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ മെറ്റബോളിസത്തിൽ നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു: നാരങ്ങാവെള്ളം വിറ്റാമിൻ സിയുടെയും സസ്യ ഘടകങ്ങളുടെയും മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ശരീരത്തിലേക്കുള്ള ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു: ലോകമെമ്പാടുമുള്ള മരണനിരക്കിന്റെ പ്രധാന കാരണം ഹൃദയാഘാതവും ഹൃദ്രോഗങ്ങളും ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. വിറ്റാമിൻ സി കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വൃക്കയിലെ കല്ലുകൾ: നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. നാരങ്ങ നീര് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി പഠനങ്ങൾ പുരോഗമിക്കുകയാണ്.
അനീമിയ: ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ അനീമിയ കൂടുതലായി കാണപ്പെടുന്നു. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്. വിറ്റാമിൻ സിയുടെയും സിട്രിക് ആസിഡിന്റെയും മികച്ച ഉറവിടമാണ് നാരങ്ങ, മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ വിറ്റാമിൻ സി സഹായിക്കുന്നു. നാരങ്ങയിൽ ചെറിയ അളവിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...