Weight Loss Diet: പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഈ നാല് തെറ്റുകൾ ഒഴിവാക്കാം
Weight Loss: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ഫൈബർ ഭക്ഷണമാണ് പീനട്ട് ബട്ടർ
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ സാധാരണയായി കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തുന്നത്. ഉയർന്ന കലോറിയും കൊഴുപ്പും ഉള്ളതിനാൽ ശരീരഭാരം വർധിപ്പിക്കുന്നതിനാണ് പീനട്ട് ബട്ടർ സാധാരണയായി ഉപയോഗിക്കുന്നത്. പീനട്ട് ബട്ടർ കഴിച്ചാൽ ശരീരഭാരം വർധിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പീനട്ട് ബട്ടർ ഒഴിവാക്കേണ്ടി വരും. എന്നാൽ, പീനട്ട് ബട്ടർ കഴിക്കുന്നത് ശരീരഭാരത്തെ വർധിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ പീനട്ട് എങ്ങനെ സഹായിക്കുന്നു: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ഫൈബർ ഭക്ഷണമാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ അൽപം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നും. ഇത് അധിക ഭക്ഷണം കഴിക്കുന്നത് തടയും. ഉപാപചയ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണിത്. ശരീരഭാരം കുറയ്ക്കാൻ പീനട്ട് ബട്ടർ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പ് ചേർത്ത പീനട്ട് ബട്ടർ കഴിക്കരുത്. കാരണം, വളരെയധികം സോഡിയം ശരീരത്തിലെത്തുമ്പോൾ, ശരീരം കൂടുതൽ വെള്ളം നിലനിർത്താൻ ശ്രമിക്കും. ഇത് വയറുവേദനയ്ക്കും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും. കൊഴുപ്പ് കുറഞ്ഞ പീനട്ട് ബട്ടർ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും, അത് അങ്ങനെയല്ല. മിതമായി മാത്രമേ പീനട്ട് ബട്ടർ കഴിക്കാവൂ. പാത്രത്തിൽ നിന്ന് നേരിട്ട് പീനട്ട് ബട്ടർ കഴിക്കുകയാണെങ്കിൽ, ആവശ്യമുള്ളതിലും കൂടുതൽ കഴിക്കാൻ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിൽ കലോറി കൂട്ടുകയും ഒടുവിൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ചോക്ലേറ്റുകളും ഐസ്ക്രീമുകളും അടങ്ങിയ പീനട്ട് ബട്ടർ ഒഴിവാക്കുക. ഇവ രണ്ടിലും ഉയർന്ന കലോറിയും പഞ്ചസാരയും ഉള്ളതിനാൽ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ശരീരഭാരം കുറയ്ക്കാൻ പീനട്ട് ബട്ടർ എങ്ങനെ ഉപയോഗിക്കണം?
ഗ്രാനോള ബാറിൽ ചെറിയ അളവിൽ പീനട്ട് ബട്ടർ ചേർത്ത് കഴിക്കാം.
ടോസ്റ്റിൽ പീനട്ട് ബട്ടർ പുരട്ടി റെഡ് പെപ്പറും ചേർത്ത് കഴിക്കാം.
ഓട്സിൽ അൽപം പീനട്ട് ബട്ടർ ചേർക്കാം.
തൈരും പീനട്ട് ബട്ടറും യോജിപ്പിച്ച് സോസ് ഉണ്ടാക്കാം.
പീനട്ട് ബട്ടർ, നാരങ്ങ നീര്, ഇഞ്ചി, സോയ സോസ് എന്നിവ ഉപയോഗിച്ച് സാലഡ് ഡ്രസ്സിംഗ് തയ്യാറാക്കുക.
സെലറി തണ്ടുകളിലോ ആപ്പിൾ കഷ്ണങ്ങളിലോ പീനട്ട് ബട്ടർ പുരട്ടി കഴിക്കാം.
പീനട്ട് ബട്ടർ ഉപയോഗിച്ച് കൊഴുപ്പ് കുറഞ്ഞ സ്മൂത്തി അല്ലെങ്കിൽ ബനാന ഷേക്ക് ഉണ്ടാക്കി കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...