ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ ഭക്ഷണക്രമം പാലിക്കുകയും വ്യായാമം ചെയ്യുകയും വേണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ  പാലിക്കേണ്ട ഡയറ്റ് ടിപ്സുകളിൽ ഒന്നാണ് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത്. ഈ ജ്യൂസുകൾ ശരീരത്തിന് ആവശ്യമായ നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകും.‌


COMMERCIAL BREAK
SCROLL TO CONTINUE READING

അവശ്യ പോഷകങ്ങൾ നിറഞ്ഞ ജ്യൂസുകൾ കുടിക്കുന്നത് ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തുകയും നിർജ്ജലീകരണത്തിൽ നിന്ന് തടയുകയും ചെയ്യുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ജ്യൂസുകൾ ഏതെല്ലാമാണെന്ന് നോക്കാം.


ALSO READ: കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ഫാറ്റി ലിവറിനെ ചെറുക്കാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


മല്ലി വെള്ളം: രാവിലെ ഒരു ​ഗ്ലാസ് മല്ലിവെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. മല്ലിയില പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു. ഇത് കരളിന്റെ പ്രവർത്തനത്തിനും ഇൻസുലിൻ ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് ഉപാപചയപ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്നു.


നാരങ്ങ വെള്ളം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് നാരങ്ങ വെള്ളം. ഇതിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വേ​ഗത്തിലാക്കുന്നതിനൊപ്പം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്.


നെല്ലിക്ക ജ്യൂസ്: ഉപാപചയ പ്രവർത്തനം മികച്ചതാക്കാനും ദഹനം മികച്ചതാക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് ഉപാപചയപ്രവർത്തനം മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്. നെല്ലിക്ക ജ്യൂസിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ഊർജം ലഭിക്കുന്നതിന് സഹായിക്കും.


ALSO READ: പോഷകങ്ങളാൽ സമ്പന്നം; വേനൽക്കാല ഡയറ്റിൽ മുട്ട ചേർക്കേണ്ടതിന്റെ പ്രധാന്യം അറിയാം


കയ്പക്ക ജ്യൂസ്: കയ്പക്ക ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിൽ കലോറി കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കയ്പക്ക ജ്യൂസ് മികച്ചതാണ്.


വെള്ളരിക്ക ജ്യൂസ്: വെള്ളരിക്കയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. ഇതിലെ ജലാംശവും നാരുകളും വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.