Weight Loss Hacks: അമിതവണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
അമിതവണ്ണം ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, വണ്ണം കുറച്ചതിന് ശേഷം അത് നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ അതേപോലെതന്നെ പരിശ്രമം അനിവാര്യമാണ്.
Weight Loss Hacks: അമിതവണ്ണം ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, വണ്ണം കുറച്ചതിന് ശേഷം അത് നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ അതേപോലെതന്നെ പരിശ്രമം അനിവാര്യമാണ്.
അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പലരേയും കഠിന വ്യയാമത്തിലൂടെയാണെങ്കിലും ശരി ശരീരഭാരം കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
എന്നാല്‍, പലരും ശരീരഭാരം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ നിരാശയോടെയാണ് നോക്കിക്കാണുന്നത്. കാരണം അവര്‍ ഉദ്ദേശിച്ചതുപോലുള്ള ഒരു മാറ്റം ശരീരത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല എന്നതുതന്നെ.
എന്നാല്‍, കഠിന വ്യായാമങ്ങളും ഡയറ്റുകളും ഒഴിവാക്കി പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. സുസ്ഥിരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാം
ചെറുചൂടുള്ള വെള്ളം (Warm Water): ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പ് അലിയിക്കാന്‍ ഏറെ സഹായകമാണ്. കൂടാതെ, ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.
കറുവപ്പട്ട (Cinnamon): ദഹനം മെച്ചപ്പെടുത്താന്‍ കറുവാപ്പട്ട ഏറെ സഹായകമാണ്. ഇത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു, കൊഴുപ്പ് അലിയിയ്ക്കുന്നു. ഏറ്റവും പ്രയോജനകരമാവുന്നത് ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചത് വെറും യറ്റിൽ ഒരു 1 ടീസ്പൂൺ തേനിനൊപ്പം കഴിക്കുന്നതാണ്.
ഗ്രീൻ ടീ (Green Tea): നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ മതിയാകും.
നാരങ്ങ (Lemon): ശരീരഭാരം കുറയ്ക്കാൻ ഏറ്റവും പ്രയോജനകരമായ പ്രകൃതിദത്ത മാര്‍ഗ്ഗമാണ് ഇത് വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളത്തിൽ 1 നാരങ്ങ പിഴിഞ്ഞത് കുടിയ്ക്കുക, അതിവേഗം നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും. എന്നാല്‍, സന്ധി വേദനയും അസിഡിറ്റിയും ഉള്ള ആളുകൾ ഇത് ഒഴിവാക്കണം.
കുരുമുളക് (Black Pepper): രാവിലെ ചെറു ചൂടുള്ള ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തിൽ അല്പം കുരുമുളക് പൊടി ചേര്‍ത്തത് കുടിയ്ക്കുക. പെട്ടെന്ന് തടി കുറയ്ക്കാൻ സഹായിക്കും.
നെല്ലിക്ക (Amla): പൊണ്ണത്തടി, തൈറോയ്ഡ്, പ്രമേഹം, മലബന്ധം തുടങ്ങി എല്ലാ രോഗങ്ങൾക്കും നെല്ലിക്ക ഉപകാരപ്രദമാണ്.
ത്രിഫല (Triphala): ഉറങ്ങാൻ പോകുമ്പോൾ 1 ടീസ്പൂൺ ത്രിഫല ചെറുചൂടുള്ള വെള്ളത്തിൽ ചേര്‍ത്ത് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിയ്ക്കുന്നു.
തേൻ (Honey): ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ തേന്‍ ഉത്തമമാണ്. എന്നാല്‍ തേന്‍ ഒരിയ്ക്കലും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കരുത്. ചെറു ചൂടു വെള്ളമാണ് ഉത്തമം.
ഇത് കൂടാതെ ചില സാധനങ്ങള്‍ കഴിയ്ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക അല്ലെങ്കില്‍ ഉപയോഗം പരിമിതപ്പെടുത്തുകയാണ് എങ്കില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്ന മാറ്റം കാണുവാന്‍ സാധിക്കും. അതായത്,
പഞ്ചസാര, ഗ്ലൂട്ടൻ, മൈദ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ മുതലായവ നിത്യജീവിതത്തില്‍ നിന്നും ഒഴിവാക്കാം.
മേൽപ്പറഞ്ഞ പ്രകൃതിദത്തമായ പരിഹാരങ്ങൾ ഉപയോഗിച്ച് സുസ്ഥിരമായി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ഒപ്പം ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പിന്തുടരുക, നന്നായി ഉറങ്ങുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവയും ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...