ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിക്കുമ്പോൾ തന്നെ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയിലെല്ലാം മാറ്റം വരുത്തേണ്ടി വരും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നിവ പ്രധാനമാണ്. ഇന്ന്, പലരും ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലിയാണ് നയിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം അമിതഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും. സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും ശാരീരിക അധ്വാനം കുറഞ്ഞ ജോലികളും ശരീരഭാരം വർധിപ്പിക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ മൊത്തത്തിലുള്ള ജീവിതശൈലി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി ഇവയെല്ലാം ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം കൃത്യമാകുന്നതിന് ഒരു വ്യക്തി ശ്രദ്ധയോടെ ദിനചര്യ പാലിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങളുടെ ദിവസം എങ്ങനെ ആരംഭിക്കുന്നുവെന്നത് പ്രധാനമാണ്. ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിന് പിന്തുടരേണ്ട പ്രഭാതകർമങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


വെള്ളം: പ്രഭാതഭക്ഷണത്തിന് മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വെള്ളം കുടിക്കുന്നത് വഴി അമിതമായി ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുന്നു. വിശപ്പ് ശമിക്കുന്നു. കലോറി എരിച്ചുകളയാൻ സഹായിക്കുന്നതിന് ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.


പ്രോട്ടീൻ സമ്പന്നമായ പ്രഭാതഭക്ഷണം: പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമായി കണക്കാക്കുന്നതിന് ഒരു കാരണമുണ്ട്. നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് നിങ്ങളുടെ ദിവസത്തിന്റെ ഗതി നിർണ്ണയിക്കാൻ കഴിയും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ഇത് കൂടുതൽ നേരം വിശപ്പുരഹിതമായി തുടരാനും ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്തിയെ കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മുട്ട, ഗ്രീക്ക് തൈര്, ബദാം, ചിയ വിത്തുകൾ, ഗ്രീൻ പീസ്, നിലക്കടല തുടങ്ങിയവ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്.


വ്യായാമം: പ്രഭാതത്തിൽ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു നല്ല വ്യായാമ ദിനചര്യ പിന്തുടരുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് വളരെ വേ​ഗത്തിൽ കുറയ്ക്കാനും സഹായിക്കും.


നല്ല ഉറക്കം: മികച്ച ഉറക്കം പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ശരീരത്തിന് വിശ്രമം ലഭിക്കുന്നതിന് ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ നല്ല ഉറക്കം അത്യാവശ്യമാണെന്ന് ശ്രദ്ധിക്കുക. മികച്ച ഉറക്കം ലഭിക്കുന്നത് നിങ്ങൾ ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കുന്നതിനും വ്യായാമം ചെയ്യാൻ നിങ്ങൾക്ക് ഊർജ്ജം നൽകുന്നതിനും സഹായിക്കും.


ധ്യാനം: അമിതമായ പിരിമുറുക്കവും ഉത്കണ്ഠയും ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ, സമ്മർദം ലഘൂകരിക്കാൻ ധ്യാനം ശീലമാക്കുന്നത് നല്ലതാണ്. ഇത് നാഡീവ്യവസ്ഥയെയും, ഹൃദയമിടിപ്പിനെയും ആരോ​ഗ്യമുള്ളാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം എന്നിവയെ പ്രതിരോധിക്കുന്നു. ശ്രദ്ധാപൂർവമായ ധ്യാനം നിങ്ങളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.