Weight Loss: ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തിലെ എളുപ്പവഴി
Ayurveda: അശ്വഗന്ധയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്.
അശ്വഗന്ധ ആയുർവേദ പാരമ്പര്യത്തിൽ അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണ്. ഒട്ടനവധി ഗുണങ്ങളുള്ള ഔഷധ സസ്യമായാണ് ഇത് അറിയപ്പെടുന്നത്. അശ്വഗന്ധയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്. ശരീരഭാരം കുറയ്ക്കാൻ വളരെ എളുപ്പവും ഫലപ്രദവുമായ നിരവധി കാര്യങ്ങൾ അശ്വഗന്ധ ചെയ്യുന്നു. അശ്വഗന്ധ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം.
സമ്മർദ്ദം നിയന്ത്രിക്കാൻ അശ്വഗന്ധ സഹായിക്കുന്നു: ശരീരഭാരം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമാണ്. സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിന് പ്രധാന കാരണമാണ്. അശ്വഗന്ധ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഉറക്കം മെച്ചപ്പെടുത്താൻ അശ്വഗന്ധ സഹായിക്കുന്നു: വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും. മതിയായ ഉറക്കം ലഭിക്കാൻ അശ്വഗന്ധ സഹായിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
ALSO READ: Covid booster dose for kids: കുട്ടികൾക്കുള്ള ആദ്യ കോവിഡ് ബൂസ്റ്ററിന് അംഗീകാരം നൽകി കാനഡ
അശ്വഗന്ധ ദഹനം മെച്ചപ്പെടുത്തുന്നു: ആമാശയ സംബന്ധമായ പ്രശ്നങ്ങളിൽ അശ്വഗന്ധ വളരെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്നു. ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ശരിയായി ദഹനം നടക്കാത്തത് ശരീരഭാരം കുറയ്ക്കുന്നത് തടസമാണ്. അശ്വഗന്ധ ദഹനത്തെ സഹായിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അശ്വഗന്ധ: ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അശ്വഗന്ധ. അതിനാൽ നിങ്ങളുടെ മെറ്റബോളിസവും ഊർജ്ജ നിലയും വേഗത്തിലാക്കാൻ, ആന്റിഓക്‌സിഡന്റുകൾ അത്യാവശ്യമാണ്. ഇവ വീക്കം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ അശ്വഗന്ധ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം: അശ്വഗന്ധ ക്യാപ്‌സ്യൂൾ രൂപത്തിൽ ലഭ്യമാണ്. പക്ഷേ ഉണക്കിയ അശ്വഗന്ധ ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന പൊടിയായി ഇത് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാകും. ദിവസവും ഇത് കഴിക്കണം. ഇത് ശരീരഭാരത്തിൽ വലിയ വ്യത്യാസം വരുത്തുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ ഉണക്കിയ അശ്വഗന്ധ ഇലകൾ ചേർത്ത് കഴിക്കാം. രുചിക്കായി അൽപം തേനോ ഏലക്കയോ ചേർക്കുന്നത് നല്ലതാണ്. ദിവസവും അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...