ഇന്നത്തെ ജീവിതശൈലിയിൽ അമിതവണ്ണത്തെക്കുറിച്ചാണ് ആളുകൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത്. ഈ അമിതവണ്ണമാണ് മിക്ക രോ​ഗങ്ങൾക്കും കാരണമാകുന്നത്. അതിനാൽ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. തെറ്റായ ഭക്ഷണ ശീലങ്ങൾ മൂലം പലപ്പോഴും ശരീരഭാരം അതിവേഗം വർധിക്കുകയും പല രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. അമിതവണ്ണം മൂലം ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹവും പലതരം വൃക്കരോഗങ്ങളും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കൽ ശരീരഭാരം കൂടിയാൽ അത് കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിമ്മിൽ ഉൾപ്പെടെ പോയി മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യേണ്ടി വരും ഫിറ്റ്നസ് നേടാൻ. എന്നാൽ ഒരു ദിവസം കൊണ്ട് നിങ്ങൾ‌ക്ക് ഒരു കിലോ ഭാരം കുറയ്ക്കാൻ സാധിക്കും എന്നതിനെ കുറിച്ച് അറിയാമോ? ഒന്ന് ശ്രമിച്ചാൽ ചിലപ്പോൾ അതും നമുക്ക് സാധിക്കും. ഇതിനായി ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരു കിലോ കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം?  


പഞ്ചസാര - ശരീരഭാരം കുറയ്ക്കാൻ ആദ്യം മധുരമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കണം. അമിതവണ്ണം കുറയ്ക്കാൻ മധുരപലഹാരങ്ങളും ചോക്ലേറ്റുകളും ഒഴിവാക്കുക. ഇവ കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. 


പ്രോട്ടീൻ - അമിതവണ്ണം കുറയ്ക്കാൻ ദിവസം മുഴുവൻ നല്ല അളവിൽ പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പനീർ, തൈര്, പയർവർഗ്ഗങ്ങൾ, കിഡ്നി ബീൻസ് എന്നിവ ഉൾപ്പെടുത്തുക. പ്രോട്ടീൻ വിശപ്പ് കുറയ്ക്കുന്നു. അതിനാൽ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.


Also Read: Weight Loss Diet: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!


 


ഗ്രീൻ ടീ - മെറ്റബോളിസം മെച്ചപ്പെട്ടാൽ ശരീരഭാരം വർധിക്കില്ല. ഇതിനായി ഒരുദിവസം 2-3 തവണ ഗ്രീൻ ടീ കുടിക്കണം. ഗ്രീൻ ടീ നിങ്ങളുടെ കൊഴുപ്പ് വേഗത്തിൽ ദഹിപ്പിക്കും. 


വ്യായാമം - ശരീരഭാരം കുറയ്ക്കാൻ വ്യായാമവും വളരെ പ്രധാനമാണ്. അതുകൊണ്ട് ദിവസവും നടക്കുക, ജോ​ഗ്​ഗിങ് ചെയ്യുക. വീട്ടിൽ പടികൾ കയറുന്നത് ശീലമാക്കുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യാതിരിക്കാൻ ശ്രമിക്കുക.


ചൂടുവെള്ളം - ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ ധാരാളം വെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കണമെങ്കിൽ ദിവസവും ചൂടുവെള്ളം കുടിക്കണം. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. നിങ്ങളെ മെലിഞ്ഞതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.