Weight Loss Diet: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

Weight Loss Diet: ശരീരഭാരം കൂട്ടാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലയെങ്കിലും കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ഇതിനായി നാം ജിമ്മിൽ ധാരാളം വിയർപ്പ് ഒഴുക്കേണ്ടി വരും.  എങ്കിലും  ഭക്ഷണക്രമം നിയന്ത്രിക്കാതെ ആഗ്രഹിച്ച ഫലം നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Written by - Ajitha Kumari | Last Updated : May 20, 2022, 07:39 PM IST
  • വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ലഘുവായ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്
  • ഇതോടൊപ്പം ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കണം
Weight Loss Diet: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

How To Burn Belly Fat: ശരീരഭാരം വർദ്ധിക്കുന്ന പ്രശ്നം ഒരു പുതിയ കാര്യമല്ല എങ്കിലും ഈ കൊറോണ വൈറസ്, ലോക്ക്ഡൗൺ, വർക്ക് ഫ്രം ഹോം തുടങ്ങിയവ കാരണം ഭൂരിഭാഗം പേരും അഭിമുഖീകരിച്ച പ്രശ്നമാണ്.  അതുപോലെ വയറിന് ചുറ്റും അടിഞ്ഞുകൂടികിടക്കുന്ന കൊഴുപ്പും ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.  

പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ഈ  പൊണ്ണത്തടി. ഇതോടൊപ്പം വയറിലെ കൊഴുപ്പ് കൂടി കൂടിയാൽ പിന്നെ പറയുകയും വേണ്ട. അതുകൊണ്ടുതന്നെ നിങ്ങൾക്കും ഒതുങ്ങിയ അരക്കെട്ട് വേണമെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക. 

Also Read: എന്താണ് ബൈപോളാർ ഡിസോഡർ? ലക്ഷണങ്ങൾ, കാരണങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

അരക്കെട്ടിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം?

നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും.  അതുകൊണ്ടുതന്നെ സസ്യാഹാരങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കഴിച്ച് അരക്കെട്ട് നമുക്ക് ഒതുക്കിയെടുക്കാം.   

ഒതുങ്ങിയ അരക്കെട്ടിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്തമം

പച്ചക്കറികൾ: ബ്രോക്കോളി, കാരറ്റ്, മധുരക്കിഴങ്ങ്, ഇലകൾ.
പഴങ്ങൾ: ഓറഞ്ച്, പിയർ, ആപ്പിൾ, വാഴപ്പഴം.
പ്രോട്ടീൻ: കോഴി, ചുവന്ന മാംസം, പയർവർഗ്ഗങ്ങൾ, മത്സ്യം.
ധാന്യങ്ങൾ: ഗോതമ്പ്, തവിട്ട് അരി, ഓട്സ്.
കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ: കൊഴുപ്പില്ലാത്ത പാലും തൈരും.
ആരോഗ്യകരമായ കൊഴുപ്പുകൾ: ഒലിവ് ഓയിൽ, അവക്കാഡോ, നട്സ്

Also Read: Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് നന്ന്!

വ്യായാമവും പ്രധാനമാണ്

വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ലഘുവായ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്.  അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതോടൊപ്പം  ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കണം. അല്ലാത്തപക്ഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും ഇത് പൊണ്ണത്തടിക്ക് കാരണമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News