ശരീരഭാരം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ: ശരീരഭാരം വർധിക്കുന്നത് ഇന്ന് പലരേയും അലട്ടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ്. ഇന്ത്യ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഈ പ്രശ്നം നേരിടുന്നു. ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് കൃത്യമായ ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും പിന്തുടരേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യായാമവും ഭക്ഷണക്രമീകരണവും ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ തിരക്കേറിയ ജീവിതശൈലി കാരണം വ്യായാമത്തിനായി അധികം സമയം നീക്കിവെക്കാൻ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ഡയറ്റിംഗ് പിന്തുടരുന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യത്തിൽ ആളുകൾ പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടും.


ഭക്ഷണം കഴിക്കുന്നതിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തി ലളിതമായ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങളും ഉപയോ​ഗിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിൽ അടി‍ഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില ലളിതമായ പ്രകൃതിദത്ത മാർ​ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.


ജീരക വെള്ളം


രാവിലെ ഉണർന്ന് വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാത്രമല്ല, ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം ​ഗുണം ചെയ്യും. ആയുർവേദ ഗുണങ്ങൾ നിറഞ്ഞതാണ് ജീരകം. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ​ഗുണങ്ങളും ജീരകത്തിൽ ഉണ്ട്. ജീരക വെള്ളം തയ്യാറാക്കുന്നതിനായി, ഒരു സ്പൂൺ ജീരകം ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം ഒരു ഗ്ലാസോളം വറ്റുമ്പോൾ ഇത് മാറ്റിവയ്ക്കുക. ഇളം ചൂടോടെ ഈ വെള്ളം കുടിക്കുക. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ജീരക വെള്ളം വളരെ സഹായകരമാണ്.


ചൂട് വെള്ളം 


വെറും വയറ്റിൽ ജീരകവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ സാധിക്കുന്നില്ലെങ്കിൽ, കുറഞ്ഞത് വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ​ഗുണം ചെയ്യും. രാവിലെ ജീരക വെള്ളം കുടിക്കുകയാണെങ്കിൽ, പ്രഭാതഭക്ഷണത്തിന് 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇതുകൂടാതെ, നിങ്ങൾ പകൽ ഭക്ഷണം കഴിക്കുമ്പോഴെല്ലാം 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകരമാണ്.


പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം


പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കുന്നതിന് സഹായിക്കും. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. മുട്ട, പാൽ, പയർ, ബദാം, സോയാബീൻ, ടോഫു, ഗ്രീക്ക് യോ​ഗർട്ട്, നിലക്കടല എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.


പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ കൃത്യസമയത്ത് പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ശരീരഭാരം വർധിക്കാൻ കാരണമാകും. അതിനാൽ, കൃത്യസമയത്ത് പ്രഭാതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.