Egg For Weight Loss: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
Weight Loss Food: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ പലതും ശ്രമിച്ചിട്ടുണ്ടാകണം അല്ലേ.. എന്നാലേ.. ഇനി ദിനവും ഒരു മുട്ട കഴിച്ചു നോക്കൂ.. ഒപ്പം ഇക്കാര്യങ്ങൾ കൂടി ചേർത്ത് കഴിക്കൂ, ഫലം ഉറപ്പ്.
Weight Loss Food Egg: പൊണ്ണത്തടി ഏതൊരു മനുഷ്യനും ഒരു ശാപം തന്നെയാണ് സംശയമില്ല. ശരീരഭാരം കൂടുന്നത് കാരണം പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, ട്രിപ്പിൾ വെസൽ ഡിസീസ്, കൊറോണറി ആർട്ടറി ഡിസീസ് തുടങ്ങിയ രോഗങ്ങൾ വർധിക്കും. അതുകൊണ്ടാണ് സമയത്തിനനുസരിച്ച് ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത് അല്ലാത്തപക്ഷം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ നമ്മെ സഹായിക്കുന്ന ഭക്ഷണം ഏതാണെന്ന് നമുക്ക് നോക്കാം. ഗ്രേറ്റർ നോയിഡയിലെ ജിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഡയറ്റീഷ്യൻ ആയുഷി യാദവ് പറയുന്നതനുസരിച്ച് മുട്ട ഒരു പ്രത്യേക രീതിയിൽ കഴിച്ചാൽ അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.
Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!
മുട്ടയോടൊപ്പം ഇവ കൂടി ചേർത്ത് വേവിച്ചാൽ തടി കുറയും. മുട്ടയെ ഒരു സൂപ്പർഫുഡായിട്ടാണ് കണക്കാക്കുന്നത്. പലരും മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ട പലതരത്തിൽ നമുക്ക് കഹസിക്കാം അതായത് മുട്ട പുഴുങ്ങി, മുട്ട ഓംലെറ്റ്, മുട്ട ബുർജി, മുട്ടക്കറി എന്നിങ്ങനെ പല തരത്തിൽ നമുക്ക് മുട്ട കഴിക്കാം. എങ്കിലും നിങ്ങൾ ഈ 3 കാര്യങ്ങൾ സംയോജിപ്പിച്ച് മുട്ട പാകം ചെയ്താൽ അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
1. വെളിച്ചെണ്ണ (Coconut Oil)
വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പില്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഓംലെറ്റ് വെളിച്ചെണ്ണയിൽ വേവിച്ചാൽ തടി കുറയ്ക്കാൻ സഹായിക്കും.
Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ
2. കുരുമുളക് (Black Pepper)
വേവിച്ച മുട്ടയിലോ ഓംലെറ്റിലോ നിങ്ങൾ കുരുമുളക് ചേർത്ത് കഴിച്ചിട്ടുണ്ടോ? ഇത് മുട്ടയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. മാത്രമല്ല കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. കുരുമുളകിന്റെ സേവനം വയറിനും അരയ്ക്കു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
3. കാപ്സിക്കം (Capsicum):
പല റെസ്‌റ്റോറന്റുകളിലും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും മുട്ടയോടൊപ്പം കാപ്‌സിക്കം കൂടി ഗാർണിഷ് ചെയ്തു തരുന്നത്. ഇത് കാണാനും സുന്ദരമാണ് അതുപോലെ ആരോഗ്യത്തിനും ഗുണം ചെയ്യും. നിങ്ങൾക്ക് ഇതുപോലെ വീട്ടിലും പാചകം ചെയ്യാം. കാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയും കാപ്‌സിക്കവും ദിവസവും ഒരുമിച്ച് കഴിച്ചാൽ നിങ്ങൾക്ക് തടി കുറക്കാൻ വളരെ എളുപ്പമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)