Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ

Cobra Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വാതിലിന് മുന്നിൽ പത്തി വിടർത്തിയിരിക്കുന്ന ഒരു മൂർഖനേയും അത് കണ്ട് പേടിച്ചു തട്ടിൽ കയറിയിരിക്കുന്ന ഒരു കുടുംബത്തെയും.  ഭയാനകമായ വീഡിയോ ശരിക്കും വൈറലാകുകയാണ്.   

Written by - Ajitha Kumari | Last Updated : Mar 23, 2023, 12:04 PM IST
  • വാതിലിന് മുന്നിൽ പത്തിവിടർത്തിയിരിക്കുന്ന മൂർഖൻ
  • മൂർഖനെ കണ്ട് പിടിച്ചിരിക്കുന്ന കുടുംബം
  • ഭയാനകമായ വീഡിയോ ശരിക്കും വൈറലാകുകയാണ്
Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ

Viral Video:  സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ ദിനവും അപ്‌ലോഡ് ചെയ്യാറുണ്ട്.  അതിൽ രസകരവും കണ്ണുനിറയ്ക്കുന്നതും ഭയാനകവുമായ വീഡിയോകൾ ഉൾപ്പെടും.  ഇവിടെ കൂടുതലും പാമ്പുകളുടെ വീഡിയോകളാണ് വൈറലാകുന്നത്.  അതിൽ പലതും ഞെട്ടിക്കുന്ന വീഡിയോകളായിരിക്കും.  അത്തരത്തിലുള്ള  ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലാകുന്നത്.  ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല.  വീഡിയോ ഛത്തീസ്ഗഢിൽ നിന്നുള്ളതാണ്.  വീഡിയോ ഒരു മൂർഖനുമായി ബന്ധപ്പെട്ടതാണ്.   സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടതോടെ ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. 

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അടച്ചിട്ടിരിക്കുന്ന വാതിലിന് മുന്നിൽ പത്തിവിടർത്തി നിൽക്കുന്ന മൂർഖനെ.  വീട്ടിലുള്ളവർ മൂർഖനെ കണ്ട് ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചു നിൽക്കുകയാണ്.  പുറത്തോട്ട് ഓടാമെന്നു വച്ചാൽ മൂർഖൻ നിൽക്കുന്നതേ വാതിലിനു മുന്നിൽ മാത്രമല്ല സഹായത്തിന് ആരെയെങ്കിലും വിളിക്കാമെന്ന് വിചാരിച്ചാൽ വാതിലാണെങ്കിൽ അടച്ചിട്ടിരിക്കുകയുമാണ്.  കുടുംബം ആകെ പെട്ടിരിക്കുകയാണെന്ന് നമുക്ക് വീഡിയോയിലൂടെ മനസിലാകും.  ശരിക്കും പറഞ്ഞാൽ മൂർഖനെ പേടിച്ച്  വീട്ടുകാർ സിമന്റ് കൊണ്ട് ഉണ്ടാക്കിയ അലമാരയുടെ മുകളിൽ കയറിയിരിക്കുകയാണ്.  വീഡിയോ ശരിക്കും ഭയാനകവും ഞെട്ടിപ്പിക്കുന്നതുമാണ്. വീഡിയോ കാണാം...

Also Read:  Viral Video: യുവതിയെ കണ്ടതും ചിമ്പാൻസിയുടെ കൺട്രോൾ പോയി.. പിന്നെ സംഭവിച്ചത് ..! വീഡിയോ വൈറൽ 

 

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

വീഡിയോയ്‌ക്കൊപ്പം അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അത് പ്രകാരം ഛത്തീസ്ഗഡിലെ കോരബാ ജില്ലയിൽ നിന്നുള്ള വീഡിയോയാണ്.  പാമ്പാട്ടി മകുടി ഊതി പാമ്പിനെ നിലക്ക് നിർത്തുന്നതുപോലെ പത്തിവിടർത്തി ഒരു കുടുംബത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് മൂർഖൻ ഇവിടെ. ശരിക്കും പറഞ്ഞാൽ കുടുംബം അലമാരയിൽ നിന്നും പുറത്തിറങ്ങുന്നത് മൂർഖൻ കാത്തു നിൽക്കുമ്പോലെയാണ് നമുക്ക് വീഡിയോ കാണുമ്പോൾ തോന്നുന്നത്.  വൈറലാകുന്ന ഈ വീഡിയോ No2 Politics എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്.  ഇതുവരെ വീഡിയോയ്ക്ക് 13.9 k വ്യൂസ് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News