ഉയർന്ന അളവിൽ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക വളരെ പോഷക സമ്പുഷ്ടമാണ്. നെല്ലിക്കയിൽ വലിയ അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യമുള്ള ചർമ്മത്തെയും ശക്തമായ രോ​ഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കുന്നു. ജ്യൂസ്, പൊടി തുടങ്ങി ഏത് രൂപത്തിലും നെല്ലിക്ക കഴിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചർമ്മം, മുടി എന്നിവയുടെ ആരോ​ഗ്യത്തിന് നെല്ലിക്ക മികച്ചതാണ്. ശരീരഭാരം കുറയ്ക്കാനും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച ജ്യൂസുകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.


നെല്ലിക്ക എങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു?


നാരുകളാൽ സമ്പുഷ്ടം: നെല്ലിക്ക ജ്യൂസ് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു: നെല്ലിക്കയുടെ ആൽക്കലൈൻ ഗുണങ്ങൾ ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നാരുകൾ കൂടുതലുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താൻ നെല്ലിക്ക ജ്യൂസ് മികച്ചതാണ്.


ALSO READ: Apple Cider Vinegar: ആപ്പിൾ സിഡെർ വിനെ​ഗർ ആരോ​ഗ്യത്തിന് ​മികച്ചത്... ​ഗുണങ്ങൾ അറിയാം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ക്രോമിയം എന്ന മൂലകം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനും പ്രമേഹത്തെ തടയാനും പ്രമേഹം മൂലം ശരീരഭാരം വർധിക്കുന്നത് തടയാനും സഹായിക്കുന്നു.


മെറ്റബോളിസം മികച്ചതാക്കുന്നു: നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാൻ നെല്ലിക്ക സഹായിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണവും പാനീയങ്ങളും നിങ്ങളുടെ ശരീരം ഊർജ്ജമാക്കി മാറ്റുന്നു. നിങ്ങളുടെ മെറ്റബോളിസം എത്ര വേഗത്തിലാണോ അത്രയും വേഗത്തിൽ നിങ്ങളുടെ കലോറി എരിച്ചുകളയപ്പെടുന്നു.


ആന്റിഓക്‌സിഡന്റ് സമ്പുഷ്ടം: നെല്ലിക്ക ജ്യൂസിന്റെ ശക്തമായ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.