ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത്. പലപ്പോഴും വ്യായാമം, ഭക്ഷണ ക്രമങ്ങളിലെ മാറ്റങ്ങൾ എന്നിവയൊക്കെ കൊണ്ട് വന്നാലും പലർക്കും ശരീരഭാരം കുറയാത്തതും പ്രശ്‌നമായി മാറാറുണ്ട്. ചിലർക്ക് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഭാരം കൂടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം അതിവേഗം കുറയ്ക്കാൻ സാധിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറക്കം 


ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് ഉറക്കം തന്നെയാണ്. ഒരു ദിവസം ആറ് മണിക്കൂറുകളിൽ കൂടുതൽ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരം ക്ഷീണിക്കുന്നത് ഒഴിവാക്കാനും ആവശ്യമായ ഉറക്കം സഹായിക്കും. കൂടാതെ വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം ഒഴിവാക്കാൻ ഉറക്കം സഹായിക്കും. കൂടാതെ ഉറങ്ങുന്നതിന് മുമ്പ് പ്രോട്ടീൻ ഷേക്ക് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. പ്രോട്ടീൻ കാർബോഹൈഡ്രേറ്റുകൾ കൊഴുപ്പ് എന്നിവയെക്കാൾ തെർമോജനിക്കാണ്. ഇത് കൂടുതൽ കലോറി ഉപയോഗിക്കാൻ കാരണമാകും.


ALSO READ: Honey: തേൻ നല്ലതാണ്... എന്നാൽ, അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യും


അത്താഴത്തിൽ മാറ്റം വരുത്താം


ഉറങ്ങാൻ കിടക്കുന്നതിന് 2 മുതൽ 3 മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കണം. കൂടാതെ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ 7 മണിക്ക് ശേഷം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.


കിടക്കുന്നത് മുമ്പ് ഈ പാനീയങ്ങൾ കുടിക്കാം


മോര് : എല്ലാ ദിവസവും മോര് കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.  മോരും വെള്ളത്തിൽ കലോറി വളരെ കുറവാണ്, കൂടാതെ മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ദിവസവും മോര് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളയാൻ സഹായിക്കും. കൂടാതെ ശരീരഭാരം വർധിക്കുകയുമില്ല. മോരിൽ ജീരകം, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുന്നത് കൂടുതൽ ഗുണപ്രദമാണ്.


കസ്‌കസ് ഇട്ട വെള്ളം : തുളസിയുടെ അരിയും, ഇലയുമിട്ട വെള്ളം, കസ്കസിട്ട വെള്ളം എന്നിവ  കുടിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ ധാരാളം വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും അത് വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.


നാരങ്ങായൊഴിച്ച ചൂട് വെള്ളം : നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച ചൂട് വെള്ളം രാവിലെ എണീക്കുമ്പോഴും, രാത്രി കിടക്കുമ്പോഴും കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് തടയുകയും ശരീരത്തിലെ വിഷാംശങ്ങൾ പുറത്ത് കളയാനും സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം വർധിക്കാൻ സഹായിക്കും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ ഫ്ലേവനോയിഡുകൾ, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.