മത്തങ്ങ ജ്യൂസിന്റെ ഗുണങ്ങൾ: രോ​ഗപ്രതിരോധശേഷിയും ആരോ​ഗ്യവും മികച്ചതായി നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് വളരെ വെല്ലുവിളി നേരിടുന്ന ഒന്നാണ്. വിവിധ തരത്തിലുള്ള രോ​ഗങ്ങളും പകർച്ചവ്യാധികളും ലോകത്തിന്റെ എല്ലാ ഭാ​ഗത്തും പടർന്നുപിടിക്കുകയാണ്. ആരോ​ഗ്യത്തെ മോശമാക്കുന്നതിനും രോ​ഗപ്രതിരോധശേഷി കുറയുന്നതിനും ഒരു പ്രധാന കാരണം അമിതവണ്ണമാണ്. അമിതവണ്ണം പല രോ​​ഗങ്ങളിലേക്കും നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാരം കുറയ്ക്കാൻ പല മാ‍ർ​ഗങ്ങളും പരീക്ഷിക്കുന്നവരാകും ഭൂരിഭാ​ഗം ആളുകളും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യായാമം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ ഭക്ഷണത്തിൽ മത്തങ്ങ ജ്യൂസും ചേർക്കുന്നത് ​ഗുണം ചെയ്യും. വിറ്റാമിനുകൾ, കാത്സ്യം തുടങ്ങിയ അവശ്യ  പോഷകങ്ങൾ മത്തങ്ങ ജ്യൂസിൽ മതിയായ അളവിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരഭാരം കുറയുന്നത് എങ്ങനെയെന്ന് നോക്കാം.


ALSO READ: Metabolism: ജീവിതശൈലിയിൽ വരുത്തുന്ന ഈ തെറ്റുകൾ നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും


മത്തങ്ങ ജ്യൂസ് ഉണ്ടാക്കുന്ന വിധം: പഴുത്ത മത്തങ്ങ തൊലിനീക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വേവിക്കുക. ഇതിന് ശേഷം അരിച്ചെടുത്ത് മത്തങ്ങ കഷ്ണങ്ങൾ കുറച്ച് ആപ്പിൾ കഷ്ണങ്ങളും ചേർത്ത് അരച്ചെടുക്കുക. ഇനി ജ്യൂസ് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ദിവസവും ഈ പാനീയം കുടിക്കുന്നത് ​ഗുണം ചെയ്യും.
  
മത്തങ്ങ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ:


1. മത്തങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. മത്തങ്ങയിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. മലബന്ധം ഇല്ലാതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം വളരെ വേ​ഗത്തിൽ കുറയും.


2. മത്തങ്ങ ജ്യൂസിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മത്തങ്ങ കഴിക്കുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് ഗുണം ചെയ്യും. ശരീരത്തിലെ വീക്കം കുറയ്ക്കാനും മത്തങ്ങ വളരെ നല്ലതാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.