Metabolism: ജീവിതശൈലിയിൽ വരുത്തുന്ന ഈ തെറ്റുകൾ നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും

Weak metabolism: ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടും. ഒരു തരത്തിലുമുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത് മെറ്റബോളിസം വഷളാകുന്നതിന് കാരണമാകുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 12:24 PM IST
  • ശരീരഭാരം നിയന്ത്രിക്കാൻ കലോറി കുറയ്ക്കണം
  • എന്നാൽ, തീരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല
  • ഇത് ശരീരത്തിന് ​ഗുണം ചെയ്യുന്നതിന് പകരം ദോഷമാണ് ഉണ്ടാക്കുക
Metabolism: ജീവിതശൈലിയിൽ വരുത്തുന്ന ഈ തെറ്റുകൾ നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ താളം തെറ്റിക്കും

ശരീരം ആരോ​ഗ്യത്തോടെ ശരിയായി പ്രവർത്തിക്കാനും ഭാരം നിയന്ത്രിക്കാനും രോഗങ്ങൾ വരാതിരിക്കാനും മെറ്റബോളിസം ശരിയായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിൽ, ഭക്ഷണം കഴിച്ചതായി ശരീരത്തിന് അനുഭവപ്പെടില്ല, ക്ഷീണം ഉണ്ടാകും, ശരീരഭാരം വർധിക്കും, രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും വർധിക്കും എന്നിങ്ങനെ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടും.

നിങ്ങളുടെ മെറ്റബോളിസത്തെ മോശമാക്കുന്ന ജീവിതശൈലികൾ ഇവയാണ്

വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത്: ശരീരഭാരം നിയന്ത്രിക്കാൻ കലോറി കുറയ്ക്കണം. എന്നാൽ, തീരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിന് ​ഗുണം ചെയ്യുന്നതിന് പകരം ദോഷമാണ് ഉണ്ടാക്കുക. നിങ്ങളുടെ ശരീരത്തിന് വളരെ കുറച്ച് കലോറികൾ മാത്രം ലഭിക്കുമ്പോൾ, ശരീരത്തിന് ഭക്ഷണത്തിന്റെ അഭാവം അനുഭവപ്പെടുകയും അത് കലോറി ഉപയോ​ഗപ്പെടുത്തുന്നതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ: Uric Acid: ശൈത്യകാലത്ത് സന്ധി വേദന കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഉദാസീനമായ ജീവിതശൈലി: എപ്പോഴും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും തീരെ വ്യായാമം ചെയ്യാതിരിക്കുന്നതും മോശം ജീവിതശൈലിയാണ്. ഒരു തരത്തിലുമുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്നത് മെറ്റബോളിസം വഷളാകുന്നതിന് കാരണമാകുന്നു. കൂടുതൽ സമയം ഇരുന്ന്  ജോലി ചെയ്യുന്നവർ ചെറിയ ഇടവേളകളിൽ അൽപ ദൂരം നടക്കുന്നത് നല്ലതാണ്.

ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കാത്തത്: ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കാത്തത് പലപ്പോഴും മെറ്റബോളിസത്തെ ബാധിക്കും. പ്രോട്ടീൻ കഴിക്കുന്നതിലൂടെ, നിങ്ങൾക്ക് വളരെനേരം വയറുനിറഞ്ഞതായി അനുഭവപ്പെടുകയും നിങ്ങളുടെ ശരീരം വേഗത്തിൽ കലോറി ഉപയോ​ഗിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിലൂടെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.

ALSO READ: Brain Fog: എന്താണ് ബ്രെയിൻ ഫോ​ഗ്? ലക്ഷണങ്ങളും കാരണങ്ങളും പ്രതിവിധിയും അറിയാം

ശരിയായ ഉറക്കം ലഭിക്കാത്തത്: ശരിയായി ഉറങ്ങാതിരിക്കുകയോ വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുകയോ ചെയ്യുന്നത് മെറ്റബോളിസത്തെ മാത്രമല്ല, മുഴുവൻ ആരോഗ്യത്തെയും നശിപ്പിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തവർ പലപ്പോഴും അമിതവണ്ണമുള്ളവരായിരിക്കും. ഇത് മാത്രമല്ല, പ്രമേഹം, വിഷാദം, ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നന്നായി ഉറങ്ങേണ്ടത് പ്രധാനമാണ്.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ആരോഗ്യത്തിന് നല്ലതല്ല. അവ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരം ഊർജ്ജം ഉത്പാദിപ്പിക്കാൻ അവ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതിനാൽ, അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News