വണ്ണം കുറയ്ക്കാൻ വർക്ക്ഔട്ടിനൊപ്പം ഏറ്റവും വലിയ പങ്കാണ് ഡയറ്റിനുള്ളത്. ചിലർ അധികം വർക്ക്ഔട്ട് ചെയ്യാതെ ഡയറ്റിന് പ്രാധാന്യം നൽകി വണ്ണം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. അതിലൂടെ ഫലം ലഭിക്കുകയും ചെയ്യും. എന്നാൽ എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് ഡയറ്റ് നോക്കി വണ്ണം കുറച്ച് കഴിഞ്ഞാൽ പിന്നീട് ആ ഡയറ്റ് തുടരേണ്ട ആവശ്യമുണ്ടോ എന്ന്. അങ്ങനെ ഉദ്ദേശിച്ച കണക്കിലേക്ക് ശരീരഭാരമെത്തിയതിന് ശേഷം ഉടൻ ഡയറ്റ് നിർത്തിയാൽ കുഴപ്പമുണ്ടാകുമോ എന്ന് സംശയം തോന്നിയേക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കുഴപ്പമുണ്ട്. നിങ്ങൾ ഇത്രയും നാളും കഷ്ടപ്പെട്ടതിന് ഫലം ഇല്ലാതെയാകും. അങ്ങനെ പെട്ടെന്ന് ഡയറ്റ് നിർത്തിയാൽ പഴപടി വണ്ണം കുടുമെന്നാണ് സെലിബ്രേറ്റി ഡയറ്റീഷ്യനായ ലക്ഷ്മി മനീഷ് പറയുന്നത്. ഇത്തരത്തിൽ ഡയറ്റ് നിർത്തുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നാണെന്ന് ലക്ഷ്മി മനീഷ് സീ മലായളം ന്യൂസിനോട് പറയുന്നത് ഇങ്ങനെയാണ്.


ALSO READ : Weight Loss Diet: ഇവ അഞ്ചും ശരീര ഭാരം കുറക്കാനുള്ള മികച്ച ഓപ്ഷനുകളാണ്


ഡയറ്റ് ചെയ്ത് വണ്ണം കുറഞ്ഞെന്ന് പറഞ്ഞാൽ അവിടെ തീരുന്നില്ല. 100 കിലോ ഉള്ള ഒരാൾ 60 കിലോയിൽ എത്തിയാൽ വണ്ണം കുറയ്ക്കുന്നത് പ്രക്രിയ അവിടെ തീരുന്നില്ല. ഡയറ്റ് ചെയ്യുമ്പോൾ ഫാറ്റ് സെല്ലുകൾ ചുരുങ്ങുക മാത്രമാണ് ചെയ്യുന്നത്. അപ്പോൾ ഡയറ്റ് നിർത്തി പഴയത് പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ആ കോശങ്ങൾ വീണ്ടും വികസിക്കാൻ തുടങ്ങും. അപ്പോൾ വീണ്ടും വണ്ണം വെയ്ക്കും. അതായത് നമ്മൾ വണ്ണം കുറയ്ക്കാൻ ഒരിക്കൽ തുടങ്ങിയാൽ അത് ജീവിതം കാലം മുഴുവൻ അത് തുടരുക തന്നെ വേണം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.