Weight loss tips: ചോറ് കഴിച്ച് കൊണ്ട് തടി കുറക്കാം! വണ്ണം കൂടില്ല, വയറും ചാടില്ല, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം
Weight loss tips ithout giving up rice: ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് ദൈനംദിന ജീവിതത്തിൽ നിന്ന് ചോറിനെ പൂർണമായും ഒഴിവാക്കുക എന്നതാണ്.
ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിര്‍ന്നവരുമെല്ലാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അമിതഭാരം. ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാന്‍ പലരും പല വഴികള്‍ പരീക്ഷിക്കാറുണ്ട്. ചിലര്‍ ജിമ്മില്‍ പോകുമ്പോള്‍ മറ്റ് ചിലര്‍ ഭക്ഷണത്തില്‍ നിയന്ത്രണവും ക്രമീകരണവുമെല്ലാം കൊണ്ടുവരാറുണ്ട്.
അമിത ഭാരം കുറയ്ക്കുന്നതിന് ചോറ് തടസമാകും എന്ന് പലരും പറയാറുണ്ട്. അതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ചോറിനെ പൂര്‍ണമായും ഒഴിവാക്കുന്നവര്‍ തന്നെ നമുക്ക് ചുറ്റിലുമുണ്ട്. യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് കൊണ്ട് തടി കൂടുമോ? ഈ സംശയത്തിനുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്.
ALSO READ: ശരീരത്തില്‍ ഇരുമ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍
വൈറ്റ് റൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ വൈറ്റ് റൈസില്‍ കലോറിയുടെ അളവ് കൂടുതലാണെന്ന കാരണത്താല്‍ ഇത് ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലില്ല. ഇക്കാരണത്താല്‍ പലരും മനസില്ലാ മനസോടെ വൈറ്റ് റൈസ് ഉപേക്ഷിക്കാറുണ്ട്. എന്നാല്‍, മെറ്റബോളിസം വര്‍ധിപ്പിക്കാനും പോഷകങ്ങളുടെ അളവ് കൂട്ടാനുമെല്ലാം വൈറ്റ് റൈസ് സഹായിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.
ശരിയായ രീതിയില്‍ കൃത്യമായ അളവില്‍ കഴിച്ചാല്‍ വൈറ്റ് റൈസ് ആരോഗ്യത്തിന് ഗുണം ചെയ്യും. വൈറ്റ് റൈസ് കഴിച്ചു കൊണ്ട് തന്നെ ശരീര ഭാരം നിയന്ത്രിക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. മിതമായ അളവില്‍ മാത്രം വൈറ്റ് റൈസ് കഴിക്കാം. ഇതിനൊപ്പം കാര്‍ബോഹൈഡ്രേറ്റുകളോ കൊഴുപ്പോ അടങ്ങിയ വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
ആരോഗ്യകരമായ രീതിയില്‍ വൈറ്റ് റൈസ് പാകം ചെയ്ത് എടുക്കുക എന്നതും പ്രധാനമാണ്. കുറച്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. പിന്നീട് ഇത് ചൂട് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. കലോറി അടങ്ങിയ നെയ്യ്, കൊഴുപ്പുള്ള എണ്ണ എന്നിവയില്‍ ഇത് വറുക്കാന്‍ പാടില്ല. ഒരു ചെറിയ പാത്രത്തില്‍ പച്ചക്കറികളോ ഇലക്കറികളോ എടുത്ത് അവയ്‌ക്കൊപ്പം വൈറ്റ് റൈസ് ഒരുമിച്ച് പാകം ചെയ്യുന്നത് നല്ലതാണ്. കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ത്ത് ഇത് കഴിക്കുന്നതും ശരീരത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.