ഫൈബർ ഡയറ്റ്: ഭക്ഷണത്തിൽ ഉയർന്ന ഫൈബർ ഉൾപ്പെടുത്തുന്നത് എല്ലായ്പ്പോഴും ഡയറ്റീഷ്യൻമാർ ശുപാർശ ചെയ്യുന്നതാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണോ? പല ഭക്ഷണങ്ങളും നാരുകളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അതിനാൽ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യകരമായ ജീവിതത്തിന് ഉയർന്ന ഫൈബർ ഭക്ഷണക്രമം അനിവാര്യമാകാൻ കാരണം എന്ത്?


ഫൈബർ കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു: ലയിക്കുന്നതും പുളിപ്പിക്കാവുന്നതുമായ നാരുകൾ മതിയായ അളവിൽ കഴിക്കുന്നത് ഒപ്റ്റിമൽ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കാരണം ഇത് നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ പോഷിപ്പിക്കുന്നു.


കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു: ഭക്ഷണത്തിൽ നാരുകളുടെ അളവ് വർധിക്കുന്നത് മലബന്ധം കുറയ്ക്കുന്നു. നാരുകൾ ജലം ആഗിരണം ചെയ്യാനും ദഹനപ്രശ്നം കുറയ്ക്കാനും മലബന്ധം അകറ്റാനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.


വിശപ്പ് കുറയ്ക്കുന്നു: നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയാൻ സഹായിക്കുന്നു. ഇത് അഭിമഭാരം ഒഴിവാക്കാൻ സഹായിക്കുന്നു.


ALSO READ: Diabetes Control Tips: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് പ്രധാനം; വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


കൊളസ്ട്രോൾ കുറയ്ക്കുന്നു: ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു: വിസ്കോസ് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്തുന്നു.


ദഹനത്തെ സഹായിക്കുന്നു: നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. അതേസമയം, ജെൽ പോലെയുള്ള ലയിക്കുന്ന നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കും.


വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു: ലോകത്തിലെ കാൻസർ മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണ് വൻകുടൽ കാൻസർ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.