ജീരകത്തിന് നിരവധി ഔഷധ ​ഗുണങ്ങളുണ്ട്. ജീരക വെള്ളം പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ആയുർവേദത്തിൽ ഇത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കണക്കാക്കുന്നു. ശരീരഭാരം കുറയ്ക്കാനും മികച്ച ദഹനത്തിനും ഉൾപ്പെടെ എന്തെല്ലാം ആരോ​ഗ്യ ​ഗുണങ്ങളാണ് ജീരകവെള്ളം കുടിക്കുന്നത് വഴി ലഭിക്കുന്നതെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാരം കുറയ്ക്കാൻ ജീരകവെള്ളം മികച്ചതാണ്. രാത്രി മുഴുവൻ ജീരകം വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം വെറുംവയറ്റിൽ ഇത് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


ആർത്തവചക്രം കൃത്യമാകുന്നതിന് ജീരകവെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവർക്ക് ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.


ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വയറുവേദന, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ജീരകവെള്ളം മികച്ചതാണ്. ജീരകവെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജത്തോടെ നിലനിർത്താൻ സഹായിക്കുന്നു.


ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് ഉപാപചയം മികച്ചതാക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.


ജീരകത്തിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ദഹനക്കേടും വയറുവീർക്കലും ഇല്ലാതാക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം അൽപം ജീരകം കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.