ശരീരഭാരം കുറയ്ക്കുന്നതിനായി പലരും പലവിധത്തിലുള്ള മാർ​ഗങ്ങൾ പരീക്ഷിക്കുന്നവരാകും. വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലെ പ്രധാന കാര്യങ്ങൾ. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതും അത്യാവശ്യമാണ്. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നിയന്ത്രിച്ച് പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായ പങ്ക് വഹിക്കുന്ന ഒന്നാണ് പച്ചക്കറികൾ. പോഷക സമ്പന്നമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ പരിചയപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രൊക്കോളി: നാരുകൾ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ വൈറ്റമിൻ സിയും അടങ്ങിട്ടുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നവർക്ക് ബ്രോക്കോളി വളരെ മികച്ചതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി.


ALSO READ: Weight Loss: അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിയുന്നോ? ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്


ഗ്രീൻ പീസ്: ഗ്രീൻ പീസും നാരുകളാൽ സമ്പന്നമാണ്. ഫൈബറിന് പുറമെ അയേണ്‍, വൈറ്റമിൻ എ, സി എന്നിവയും ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. ​ഗ്രീൻപീസ് ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനൊപ്പം ദഹനത്തിനും മികച്ചതാണ് ഗ്രീൻ പീസ്.


വെണ്ടയ്ക്ക: സാധാരണയായി എല്ലാ വീടുകളിലും വെണ്ടയ്ക്ക കൊണ്ടുള്ള ഭക്ഷണം തയ്യാറാക്കാറുണ്ട്. വെണ്ടയ്ക്കയും നാരുകൾ ധാരാളമായി അടങ്ങിയ ഒന്നാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. പ്രോട്ടീൻ, വൈറ്റമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍, കാത്സ്യം, പൊട്ടാസ്യം, കാര്‍ബ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി ​ഘടകങ്ങൾ അടങ്ങിയതാണ് വെണ്ടയ്ക്ക.


ALSO READ: Sun Tan: പി​ഗ്മെന്റേഷന് പ്രതിവിധിയായി വീട്ടിൽ തന്നെ ചെയ്യാം ഇക്കാര്യങ്ങൾ


മത്തൻ: വളരെ ആ​രോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് മത്തൻ. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. കാത്സ്യം, വൈറ്റമിൻ എ, കെ എന്നിവയാലും സമ്പന്നമാണ് മത്തൻ. മത്തന്റെ കുരുവും കഴിക്കുന്നത് വളരെ നല്ലതാണ്.


കോളിഫ്ലവർ: വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്ന മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് കോളിഫ്ലവർ. ഫൈബറിനാൽ സമ്പുഷ്ടമായതിനാൽ തന്നെ കോളിഫ്ലവറും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ്. ആൻറി ഓക്സിഡൻറുകളാലും സമ്പന്നമായ കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും മികച്ചതാണ്.


ALSO READ: Prostate Cancer: പ്രോസ്റ്റേറ്റ് കാൻസർ; ഈ ലക്ഷണം പുരുഷന്മാർ അവ​ഗണിക്കരുത്


വഴുതനങ്ങ: വഴുതനങ്ങയുടെ തൊലിയില്‍ വലിയ അളവിൽ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് മികച്ച ഭക്ഷണമാണ് വഴുതനങ്ങ. മിക്ക വീടുകളിലും സാധാരണയായി വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഇത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.