Weight Loss Diet Tips: ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതിൽ ഭൂരിഭാഗവും processed food ആണ്.  ഇക്കാരണം തന്നെയാണ് ഇവയുടെ അമിത ഉപയോഗം ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുന്നതും.  നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ (Weight loss) ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും വെളുത്ത നിറത്തിലുള്ള സാധനങ്ങൾ ഒഴിവാക്കണം. ഈ വെളുത്ത വസ്തുക്കളിൽ പഞ്ചസാരയും മൈദയുമൊക്കെ ഉൾപ്പെടും. പകൃതിദത്തമായ  പാൽ, വൈറ്റ് ബീൻസ്, കൂൺ, വെളുത്തുള്ളി, കോളിഫ്ലവർ, തൈര് തുടങ്ങിയ വെളുത്ത ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യത്തിന് ഹാനികരമല്ലയെന്നത് ശ്രദ്ധിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Anti dengue drug: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് അഞ്ച് വർഷത്തിനുള്ളിൽ


വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്  പച്ചരി, മൈദ, പഞ്ചസാര മുതലായവയിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടില്ലെന്നും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ ഇത് കാരണമാകുമെന്നുമാണ്. കൂടാതെ ശുദ്ധീകരിച്ച വെളുത്ത ഭക്ഷണമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണമെന്നും അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ ഈ വെളുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം.


Also Read: Lemonade Health Benefits: നാരങ്ങാ വെള്ളം കുടിച്ച് ദിനം ആരംഭിക്കൂ.. നേടാം ഈ 5 ഗുണങ്ങൾ


ശരിക്കും പറഞ്ഞാൽ വെളുത്ത വസ്തുക്കളിൽ പോഷകമൂല്യം കുറവും കൂടുതൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.  ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. ഇൻസുലിൻ വർദ്ധിക്കുന്നത് കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഇത് കാരണം നിങ്ങൾക്ക് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിക്കും. ഇതുകൂടാതെ വെളുത്ത വസ്തുക്കളുടെ ഉപയോഗം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിക്കും. 


Also Read: Benefits Of Coriander Seeds: ദിനവും പച്ച മല്ലിയിട്ട വെള്ളം കുടിക്കൂ.. നേടാം ഈ 6 ഗുണങ്ങൾ


വെള്ള അരി (White rice)


നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ പച്ചരി കഴിക്കുന്നത് ഒഴിവാക്കുക. പകരം ബ്രൗൺ റൈസ് കഴിക്കാം. പച്ചരിയിൽ നാരുകൾ കുറവാണ്. തവിട്ട് അരിയിൽ (ചുവന്ന അരിയിൽ) നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, കാൽസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, അതിനാൽ വെളുത്ത അരിക്ക് പകരം ഈ അരി മികച്ചതാണ്.


Also Read: Egg Benefits: 40 വയസിനു ശേഷം പതിവായി മുട്ട കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?


ശുദ്ധീകരിച്ച പഞ്ചസാര (refined sugar)


നിങ്ങൾക്ക് പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാം. പഞ്ചസാര ഒഴിവാക്കുക എന്നത് അധികം വിയർക്കാതെ തന്നെഭാരം കുറക്കാനുള്ള എളുപ്പവഴികളിൽ ഒന്നാണ് എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ നിങ്ങൾ പഞ്ചസാരയ്ക്ക് പകരം ശർക്കര പോലുള്ള മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കും.  കൂടാതെ ഇത് പൊട്ടാസ്യം, ഇരുമ്പ്, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ പഞ്ചസാരയേക്കാൾ മികച്ചതാണിത്.


Also Read:  Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ 


വെളുത്ത ബ്രഡ് (white bread)


നിങ്ങൾ വെളുത്ത ബ്രഡ് ഉപോയോഗിക്കുന്നതിന് പകരം ബ്രൗൺ ബ്രഡിലേക്കോ മൾട്ടിഗ്രെയിൻ ബ്രഡിലേക്കോ മാറുന്നത് നല്ലതാണ്.  വൈറ്റ് ബ്രഡ് ശരീരഭാരം കുറയ്ക്കാൻ നല്ലതല്ല. അതിനാൽ നിങ്ങൾ മുഴുവൻ ഗോതമ്പോ അല്ലെങ്കിൽ ധാന്യങ്ങളോ അടങ്ങിയ ബ്രഡുകളാണ് കഴിക്കാൻ തിരഞ്ഞെടുക്കേണ്ടത്. 


ഉപ്പ് (white salt)


ഉപ്പ് പൊടിക്ക് പകരം കല്ലുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങൾ നിങ്ങളുടെ ദിനചര്യയിൽ നിന്നും ഉപ്പിനെ ഒഴിവാക്കരുത് കാരണം ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ നിലനിർത്താൻ ഉപ്പിന്റെ ആവശ്യം ഉണ്ട്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക് കല്ലുപ്പ്, കറുത്ത ഉപ്പ് എന്നിങ്ങനെയുള്ള ഉപ്പുകൾ ഉപയോഗിക്കാവുന്നതാണ്.  കല്ലുപ്പിൽ ശരീരത്തിന് ആവശ്യമായ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്.


Also Read: 7thPayCommission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും 38,692 രൂപ കുടിശ്ശിക


വെളുത്ത മാവ് (white flour)


വെളുത്ത മാവ് ആയ മൈദ ഉപയോഗിക്കുന്നതിന് പകരം ഗോതമ്പ് പൊടിയോ ഓട്‌സ് പൊടിയോ എടുക്കുന്നത് ഉത്തമം. മൈദ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യത്തെ അട്ടിമറിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.