Weight Loss: വറുത്ത കടല കഴിച്ച് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോ? അറിയാം ഇക്കാര്യങ്ങൾ
Chickpeas Benefits: ശരീരത്തെ ഊർജ്ജത്തോടെ നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ ശൈത്യകാല ഭക്ഷണമാണ് വറുത്ത കടല.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ശരിയായ വ്യായാമങ്ങളും ജീവിതശൈലിയും പിന്തുടരുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തെ ഊർജ്ജത്തോടെ നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ ശൈത്യകാല ഭക്ഷണമാണ് വറുത്ത കടല. വറുത്ത കടലയിൽ പ്രോട്ടീൻ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിന് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും: വറുത്ത കടലയിൽ 100 ഗ്രാമിൽ ഏകദേശം 160 കലോറിയാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ഇത് നാരുകളുടെ നല്ല ഉറവിടവുമാണ്. ഭക്ഷണത്തിന് ശേഷം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ ഡയറ്ററി ഫൈബർ സഹായിക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം: ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ ഒരു പ്രധാന പോഷകമാണ്, കാരണം ഇത് പേശികളുടെ ബലം വർധിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും വിശ്രമവേളയിൽ കൂടുതൽ കലോറി എരിച്ചുകളയാനും പേശീബലം സഹായിക്കുന്നു.
ഗ്ലൈസെമിക് ഇൻഡക്‌സ് കുറവ്: വറുത്ത കടലയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) ആണുള്ളത്. അതായത് വറുത്ത കടല കഴിച്ചതിനുശേഷം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരില്ല. ഇത് നിങ്ങളെ വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
ALSO READ: ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും; എന്നാൽ ഇക്കാര്യങ്ങൾ അവഗണിക്കരുത്
ഇരുമ്പിന്റെ ഉറവിടം: ശരീരഭാരം കുറയ്ക്കാൻ ഇരുമ്പ് ഒരു പ്രധാന പോഷകമാണ്. കാരണം, ഇത് നിങ്ങളുടെ ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്നു. കലോറി എരിയുന്നതിനും ഫലപ്രദമായി വ്യായാമം ചെയ്യുന്നതിനും ഓക്സിജൻ അത്യാവശ്യമാണ്.
ഹൃദയാരോഗ്യം: വറുത്ത കടലയിൽ നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് നല്ല പോഷകങ്ങളാണ്. ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, മഗ്നീഷ്യം രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: വറുത്ത കടല ദഹനത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ചതാക്കാനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.