ഏറ്റവും കൂടുതൽ ആരോഗ്യഗുണമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാതളം (Pomegranate). പല രോഗങ്ങളും വരാനുള്ള സാധ്യത, രക്ത സമ്മർദ്ദം (Blood Pressure),  വാതം എന്നിവ കുറയ്ക്കാനും ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും മാതളത്തിന് കഴിയും. മാതളത്തിൻറെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകഗുണങ്ങൾ


മാതളത്തിൽ വളരെയധികം പോഷകങ്ങൾ (Nutrients) അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മാതളത്തിൽ  7 ഗ്രാം ഫൈബറും  3 ഗ്രാം പ്രോട്ടീനും ആർ‌ഡി‌ഐ പറയുന്ന അളവിൻറെ 30% വിറ്റാമിൻ സിയും (Vitamin C)  36%, വിറ്റാമിൻ കെയും 16% ഫോളിയേറ്റും 12% പൊട്ടാസ്യവും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: viral video: കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഡാൻസ് ചെയ്യുന്ന അമ്മ


നീര് കുറയ്ക്കാൻ സഹായിക്കും


നീര് അല്ലെങ്കിൽ വീക്കം ചില സന്ദർഭങ്ങളിൽ ഗുരുതര രോഗങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഇതിൽ ഹൃദ്രോഗം, കാൻസർ (Cancer), പ്രമേഹം, അമിതവണ്ണം എന്നിവ ഉൾപ്പെടും. എന്നാൽ മാതളത്തിന് ആന്റിഓക്‌സിഡന്റ് കഴിവുകളുണ്ട്. ഇത് നീരിനെയും വീക്കത്തെയും ഒരു പരിധിവരെ കുറയ്ക്കാനും ഈ രോഗങ്ങളിൽ നിന്ന് രക്ഷനേടാനും സഹായിക്കും.


ALSO READ: Children Health: കുട്ടികളിലെ അമിത വണ്ണം,അറിയേണ്ടതെല്ലാം,ആഹാരത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം?


പ്രോസ്റ്റേറ്റ് കാൻസർ


സാധാരണയായി പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാൻസർ (Cancer) കണ്ട് വരുന്നത്. മാതളത്തിന് കാൻസർ സെല്ലിന്റെ വർച്ചയുടെ തോത് കുറയ്ക്കാനും ചെറിയ തോതിൽ നശിപ്പിക്കാനും കഴിവുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ചെറിയ സമയത്തിനുള്ള ഇരട്ടിയാകുന്ന  പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും വന്നാൽ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ മാതള നീര് കുടിച്ചാൽ  പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ വളർച്ചയുടെ ദൈർഖ്യം കൂട്ടാനാകുമെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വഴി കാൻസറിനെ പ്രതിരോധിക്കാനും മാതളം സഹായിക്കും.


രക്ത സമ്മർദ്ദം കുറയ്ക്കും


ഉയർന്ന രക്ത സമ്മർദ്ദം ഹൃദയ സ്തംഭനത്തിനും, സ്‌ട്രോക്കിനും (Stroke) കാരണമാകാറുണ്ട്. ദിവസവും മാതളത്തിന്റെ നീര് കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.


ALSO READ:  Immunity Boosters: രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ മൂന്നും കഴിക്കൂ


വാതം കുറയ്ക്കാൻ സഹായിക്കും


ഇപ്പോൾ സർവ സാധാരണമായി കണ്ട് വരുന്ന രോഗമാണ് സന്ധിവാതം. ഇത് മൂലം നീരും ഉണ്ടാകാറുണ്ട്. മാതളം (Pomegranate) കഴിക്കുന്നത് ഈ നീരിനെ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. സന്ധിവാതത്തിന് കാരണമാകുന്ന എൻസൈമുകളെ പ്രതിരോധിക്കാനും മാതളം സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.