World Cancer Day 2021: എന്ത് കൊണ്ട് ഫെബ്രുവരി 4 ? എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം?

1 /5

ജനങ്ങളിൽ കാൻസറിനെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തിന്റെ ഉദ്ദേശം. ഈ രോഗത്തിനെതിരെ പോരാടി ജയിക്കാൻ നമ്മുക്ക് കഴിയുമെന്നും എല്ലാവരും അതിനായി പരിശ്രമിക്കണമെന്നും ജനങ്ങളെ അറിയിക്കുകയും അതിന്റെ ആവശ്യത മനസിലാക്കിക്കുകയുമാണ്  ഈ ദിവസത്തിന്റെ പ്രധാന ലക്‌ഷ്യം.

2 /5

World Summit ൽ ലോകമെമ്പാടുമുള്ള ഗവൺമെന്റ് ഏജൻസികളുടെയും കാൻസർ സംഘടനകളുടെയും നേതാക്കൾ 10 ലേഖനങ്ങൾ അടങ്ങിയ ചാർട്ട് ഓഫ് പാരീസ് തയ്യാറാക്കി. കാൻസർ രോഗികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ആഗോള സഹകരണമാണ് അതിലൂടെ ലക്ഷ്യമിട്ടത്. ആഗോളതലത്തിലുള്ള കാൻസറിനെ പറ്റിയുള്ള ഗവേഷണം, അതിനെതിരെയുള്ള പ്രതിരോധം, ചികിത്സ എന്നിവയിലെ പുരോഗതിയാണ് ചാർട്ടർ ഓഫ് പാരീസിന്റെ പ്രധാന ലക്‌ഷ്യം.

3 /5

പാരീസിൽ കാൻസറിനെ കുറിച്ച് നടത്തിയ ആദ്യ World Summit ലാണ് World Cancer Day ആചരിക്കാൻ തീരുമാനിച്ചത്.

4 /5

ആഗോളതലത്തിൽ കാൻസർ രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള യു‌ഐ‌സിയുടെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയും മറ്റ് നിരവധി അന്താരാഷ്ട്ര സംഘടനകളും പിന്തുണയ്ക്കുന്നുണ്ട്.  

5 /5

യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കണ്ട്രോൾ (UICC) 1993 ലാണ് സ്ഥാപിതമായത്. 2000 ത്തിലാണ് UICC World Cancer Day യ്ക്ക് ജന്മം നൽകിയത്.

You May Like

Sponsored by Taboola