Cardamom Health Benefits: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലക്ക. നമ്മില്‍ പലരും ഏലയ്ക്ക ചവയ്ക്കാൻ ഇഷ്ടപ്പെടുന്നു, ഇത് വായുടെ രുചി മാറ്റുന്നു, വായ്ക്ക് സുഗന്ധം നല്‍കുന്നു. ചിലര്‍ ഇത് ചായയില്‍ ഉപയോഗിക്കുന്നു. അതായത് എലക്കയുടെ രുചിയും മണവും എല്ലാവര്‍ക്കും ഇഷ്ടമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Honest Zodiac Sign: ഈ രാശിക്കാരെ ഏത് സാഹചര്യത്തിലും വിശ്വസിക്കാം!!  
 
മധുരപലഹാരങ്ങൾ, ബിരിയാണി, ഹൽവ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഏലക്ക സാധാരണയായി ഉപയോഗിക്കുന്നു. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ഏലക്ക കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുകയെന്ന് നിങ്ങൾക്കറിയാമോ? 


Also Read:  MP Assembly Election 2023: മധ്യപ്രദേശിൽ ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? സൂചന നല്‍കി കേന്ദ്രമന്ത്രി 
 
ഏലയ്ക്ക ചവച്ചരച്ച് കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 


1. ദഹനം  


ഏലയ്ക്ക കഴിയ്ക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ സ്രവണം ഉത്തേജിപ്പിക്കപ്പെടുന്നു. അതുവഴി വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും.  


2. ഫ്രഷ് ബ്രീത്ത് അല്ലെങ്കില്‍ വായ്‌ നാറ്റം അകറ്റാം  


ഏലയ്ക്ക പ്രകൃതിദത്തമായ മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. സ്ഥിരമായി ചവച്ചരച്ചാൽ വായ് നാറ്റം മാറുകയും ചെയ്യും.


3. രക്തചംക്രമണം മെച്ചപ്പെടും 


ഏലയ്ക്ക രക്തം മൃദുവാക്കാന്‍ സഹായിയ്ക്കുന്നു. ഏലക്ക കഴിയ്ക്കുന്നതു മൂലം, സിരകളിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. ഇത് കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


 4. ശരീരം വിഷവിമുക്തമാക്കും  


വിഷ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങിയാൽ, അത് പല രോഗങ്ങൾക്കും വഴിതെളിക്കും. എന്നാൽ ചെറിയ ഏലയ്ക്ക കഴിക്കുന്നത് മൂത്രത്തിന്‍റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ശരീരം വിഷരഹിതമാക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് വൃക്കസംബന്ധമായ രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കും.


5. വിളർച്ച തടയാം


ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടമാണ് ഏലക്ക. അതിനാല്‍, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ ഇത് ശരീര കോശങ്ങളിൽ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിക്കുന്നു. 


6. കൊഴുപ്പിനെ നീക്കാം


അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലക്ക പതിവായി കഴിക്കുന്നത് ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.


7. ചുമ, ജലദോഷം അകറ്റാം
 
ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.