MP Assembly Election 2023: മധ്യപ്രദേശിൽ ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? സൂചന നല്‍കി കേന്ദ്രമന്ത്രി

MP Assembly Election 2023:  ഇത്തവണ വാശിയേറിയ പോരാട്ടമാണ് 5 സംസ്ഥാനങ്ങളിലും നടക്കുന്നത്. 2024 ല്‍ ലോക്‌സഭാ  തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ നിയമസഭ തിരഞ്ഞെടുപ്പിനെ സെമി ഫൈനല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 04:57 PM IST
  • ഇത്തവണയും മധ്യ പ്രദേശില്‍ BJP കോണ്‍ഗ്രസ്‌ കനത്ത പോരാട്ടം ഉറപ്പാണ്. ഇരു മുന്നണികളും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമാണ്.
MP Assembly Election 2023: മധ്യപ്രദേശിൽ ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? സൂചന നല്‍കി കേന്ദ്രമന്ത്രി

MP Assembly Election 2023: മധ്യ പ്രദേശടക്കം 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് മധ്യ പ്രദേശില്‍ നവംബര്‍ 17 ന് തിരഞ്ഞെടുപ്പ്  നടക്കും.  

ഇത്തവണ വാശിയേറിയ പോരാട്ടമാണ് 5 സംസ്ഥാനങ്ങളിലും നടക്കുന്നത്. 2024 ല്‍ ലോക്‌സഭാ  തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഈ നിയമസഭ തിരഞ്ഞെടുപ്പിനെ സെമി ഫൈനല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. 

Also Read:  Israel-Hamas War: ഇസ്രായേൽ-ഹമാസ് യുദ്ധം, കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയിൽ വില 
 
രാജ്യം ഭരിയ്ക്കുന്ന BJPയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍  ഒന്നാണ് മധ്യ പ്രദേശ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ BJP യ്ക്ക് അധികാരം നഷ്‌ടമായ മധ്യ പ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കൂറുമാറിയതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അധികാരം നഷ്ടമാവുകയായിരുന്നു. ഇതോടെ  സംസ്ഥാനത്ത് വീണ്ടും BJP അധികാരത്തില്‍ എത്തുകയും ശിവരാജ് സിംഗ് ചൗഹാന്‍റെ  നേതൃത്വത്തില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുകയുമായിരുന്നു.  

Also Read:   Shah Rukh Khan: ഷാരൂഖ് ഖാന് വധഭീഷണി, നടന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു  

ഇത്തവണയും മധ്യ പ്രദേശില്‍ BJP കോണ്‍ഗ്രസ്‌ കനത്ത പോരാട്ടം ഉറപ്പാണ്. ഇരു മുന്നണികളും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമാണ്. 

കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ നാഥിന്‍റെ നേതൃത്വത്തിലാണ് തിരഞ്ഞടുപ്പിനെ നേരിടുന്നത്. 
എന്നാല്‍, BJP ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മധ്യ പ്രദേശില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയാണ്‌ BJP നേതാക്കള്‍ നല്‍കുന്നത്.  മധ്യ പ്രദേശ്‌ മുഖ്യമന്ത്രിയെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.  

അതിനിടെ മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നല്‍കിയ മറുപടി ശ്രദ്ധേയമായിരിയ്ക്കുകയാണ്. അതായത്, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ  മുഖം "കമല്‍"  (താമര) ആയിരിയ്ക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.   

ഞായറാഴ്ച നീമച്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗോയൽ, മധ്യപ്രദേശിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചോദിച്ചപ്പോൾ, "എല്ലാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ചിഹ്നമായ താമരയാണ് പാർട്ടിയുടെ മുഖം, താമരയെ നാമെല്ലാവരും ബഹുമാനിക്കുന്നു. താമരയുമായി ഞങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് പോകുന്നു", അദ്ദേഹം പറഞ്ഞു.  

നമ്മളെല്ലാം തൊഴിലാളികളാണ്, ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധരാണ്, ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തിൽ സന്തോഷവും ഉത്സാഹവും കൊണ്ടുവരാനും അവരുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റാനും അവരുടെ ശോഭനമായ ഭാവിയും പാവപ്പെട്ടവരുടെ ക്ഷേമവും സദ്ഭരണവും ഉറപ്പാക്കാനും BJP പ്രതിജ്ഞാബദ്ധമാണ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
  
അതേസമയം, പല പ്രമുഖ നേതാക്കള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 8 തവണ എംഎൽഎയും മുതിർന്ന കാബിനറ്റ് മന്ത്രിയുമായ ഗോപാൽ ഭാർഗവ ഈ മാസം ആദ്യം സാഗർ ജില്ലയിലെ തന്‍റെ മണ്ഡലമായ റാഹ്‌ലിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ താൻ തന്‍റെ അവസാന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ അദ്ദേഹം BJP യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയിരിക്കാം എന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നു.  

അതുകൂടാതെ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ, മുതിർന്ന ഇൻഡോർ നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്.  ഈ നേതാക്കളെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരായാണ് കണക്കാക്കപ്പെടുന്നത്.  

അതേസമയം, BJP ഇതിനോടകം 79 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. അതായത്, സംസ്ഥാനത്തെ
ആകെയുള്ള 230 നിയമസഭാ സീറ്റുകളിൽ 79 എണ്ണത്തിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാര്‍ നിരവധി വിമുക്തഭടന്മാര്‍ തുടങ്ങിയവരെയാണ് ഇക്കുറി BJP  സ്ഥാനാർത്ഥികളാക്കിയിരിയ്ക്കുന്നത്. 

എന്നാല്‍, ഏറ്റവും കൂടുതൽ കാലം മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശിവരാജ് സിംഗ് ചൗഹാന്‍ അപകടം മണത്തു തുടങ്ങി. അടുത്തിടെ നടന്ന പല പൊതുപരിപാടികളിലും റാലികളിലും അദ്ദേഹം വികാരാധീനനാവുന്ന കാഴ്ചയാണ് ഉണ്ടായത്. അടുത്തിടെ സ്വന്തം മണ്ഡലമായ ബുധ്‌നിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ, താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചിരുന്നു.  
 
അതേസമയം, 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന്, സമാജ് വാദി പാര്‍ട്ടി (SP), ബഹുജൻ സമാജ് പാർട്ടി (BSP), സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവരുടെ പിന്തുണയോടെ കമൽനാഥിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ കോൺഗ്രസ് 114 സീറ്റുകൾ നേടിയപ്പോൾ ബിജെപി 109 സീറ്റുകൾ നേടിയിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ്‌ നേതാവ്  ജ്യോതിരാദിത്യ സിന്ധ്യ 19 MLA മാര്‍ക്കൊപ്പം കാലുവാരിയതോടെ കമൽനാഥ് സർക്കാർ വീണു.  15 മാസത്തിനുശേഷമാണ്  കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍  അധികാരത്തില്‍ നിന്ന് പുറത്തായത്. ഇതോടെ 2020 മാർച്ചിൽ മധ്യപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി, ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News