Health Tips: എന്താ ഭക്ഷണം കഴിച്ച ഉടനെ കുളിച്ചാൽ? ശാസ്ത്രവും ആയുർവേദവും പറയുന്നതിങ്ങനെ
ഭക്ഷണം കഴിച്ച് അടുത്ത 2 മണിക്കൂറിനുള്ളിൽ കുളിക്കരുതെന്നാണ് ആയുർവേദം നിർദേശിക്കുന്നത്. ശരീരത്തിലെ അഗ്നിയുടെ മൂലകമാണ് നാം കഴിച്ച ഭക്ഷണങ്ങളുടെ ദഹനത്തെ ആരോഗ്യപൂർണ്ണമാക്കി മാറ്റുന്നത്.
ഭക്ഷണം കഴിച്ചതല്ലേ ഉള്ളൂ, കുറച്ചു കഴിഞ്ഞ് കുളിച്ചാൽ മതി. അതെന്താ ഭക്ഷണം കഴിച്ച ഉടനെ കുളിച്ചാൽ? മിക്ക വീടുകളിലും ഉള്ള സംഭാഷണങ്ങളാണിത്. ഇന്നത്തെ കാലത്ത് കുളിക്കുന്നതിന് പ്രത്യേകിച്ച് സമയക്രമമൊന്നും ഇല്ല. എങ്കിലും ഭക്ഷണം കഴിച്ച ഉടൻ തന്നെ കുളിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
കഴിച്ച് കഴിഞ്ഞ ശേഷമുള്ള കുളി ആരോഗ്യത്തിന് പലരീതിയിലും ദോഷകരമായി മാറുമെന്ന് പറയപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇക്കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകിയിരുന്നു. കുളി കഴിഞ്ഞ് മാത്രമെ അവർ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ.
ആയുർവേദ പ്രകാരം ശരീരത്തിന് ആവശ്യമായ എന്ത് കാര്യം ചെയ്യുന്നതിനും അതിൻ്റേതായ സമയക്രമമുണ്ട്. നിശ്ചിത സമയ പരിധിക്കപ്പുറം കടന്ന് കാര്യങ്ങൾ ചെയ്യുന്നത് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള കുളിയെ കുറിച്ച് ആയുർവേദത്തിൽ പറയുന്നത് ഇങ്ങനെയാണ്. ഭക്ഷണം കഴിച്ച് അടുത്ത 2 മണിക്കൂറിനുള്ളിൽ കുളിക്കരുതെന്നാണ് ആയുർവേദം നിർദേശിക്കുന്നത്. ശരീരത്തിലെ അഗ്നിയുടെ മൂലകമാണ് നാം കഴിച്ച ഭക്ഷണങ്ങളുടെ ദഹനത്തെ ആരോഗ്യപൂർണ്ണമാക്കി മാറ്റുന്നത്. കഴിക്കുന്ന സമയങ്ങളിൽ ശരീരത്തിലെ അഗ്നിയുടെ ഘടകങ്ങൾ സജീവമായി മാറുകയും ഫലപ്രദമായ ദഹനത്തിനായി രക്തചംക്രമണത്തെ മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ ഭക്ഷണം കഴിഞ്ഞ ഉടൻ നിങ്ങൾ കുളിക്കുകയാണെങ്കിൽ ഇത് ശരീരത്തിലെ സ്വാഭാവിക താപനിലയെ കുറച്ചുകൊണ്ട് ദഹനത്തെ മന്ദഗതിയിലാക്കും.
ആയുർവേദം നിർദേശിക്കുന്നതിന് സമാനമായ നിർദേശമാണ് മെഡിക്കൽ സയൻസിലും പറയുന്നത്. ഒരാൾ കുളിക്കുന്ന സമയം അവരുടെ ശരീരത്തിലെ താപനില കുറയുകയും രക്തചംക്രമണത്തിൻ്റെ വേഗതയിൽ വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ രക്തയോട്ടംx കുറയുന്നത് ദഹനപ്രക്രിയയെ ബാധിക്കാൻ സാധ്യതയുണ്ട്. കഴിച്ചതിന് ശേഷമുള്ള കുളി പലരിലും അസിഡിറ്റി, ഛർദ്ദി, അമിതവണ്ണം തുടങ്ങിയ അസ്വസ്ഥതകളുണ്ടാക്കുന്നു എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് കുളിക്കുന്നതാണ് എപ്പോഴും ഉത്തമം. ഇനി ഭക്ഷണം കഴിച്ച ശേഷമാണ് നിങ്ങൾ കുളിക്കുന്നതെങ്കിൽ കുറഞ്ഞത് 35-40 മിനിറ്റെങ്കിലും കാത്തിരുന്നിട്ടാവണം കുളിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...