Face Wash: സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഇന്ന് ആളുകള്‍ ഏറെ ശ്രദ്ധാലുക്കളാണ്. എന്നാല്‍, സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക്  പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.  കാരണം ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും ഇന്ന് ഒരു വെല്ലുവിളി ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Beetroot Juice Benefits: പോഷകങ്ങളുടെ പവർഹൗസ്!! ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ പതിവാക്കാം


സൗന്ദര്യസംരക്ഷണത്തിനായി ഇന്ന് ലഭിക്കുന്ന പല ഉത്പന്നങ്ങളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.  കൂടാതെ ചര്‍മ്മത്തിന് അനുയോജ്യമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 


Also Read: PM Surya Ghar Yojana: പ്രകൃതി നല്‍കും വൈദ്യുതി!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയില്‍ ചേരാം, എങ്ങിനെ അപേക്ഷിക്കാം?


ചര്‍മ്മ സംരക്ഷണത്തിന്‍റെ ഭാഗമായി, അല്ലെങ്കില്‍ മുഖം വൃത്തിയായി സൂക്ഷിക്കാനായി നാമെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഇടയ്ക്കിടെ മുഖം കഴുകുക എന്നത്. എന്നാല്‍, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ കൂടെക്കൂടെ മുഖം കഴുകുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതായി മാറിയിട്ടുണ്ട്. 


മുഖം കഴുകുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. സാധാരണ ഒരു ദിവസം നാല് തവണയില്‍ കൂടുതല്‍ മുഖം കഴുകുന്നവരാണ് എങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന്‍റെ അവസ്ഥ അപകടകരമാണ്. കാരണം ഇത് മുഖത്തെ ചര്‍മ്മത്തിന്‍റെ സ്വാഭാവിക മൃദുത്വം കളയുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. കൂടെക്കൂടെ മുഖം കഴുകുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിന് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


കൂടെക്കൂടെ മുഖം കഴുകുന്നത് ചര്‍മ്മം വരണ്ടതാക്കുന്നു


നമ്മുടെ ചര്‍മ്മത്തില്‍ സ്വാഭാവികമായി ഒരു എണ്ണമയം ഉണ്ട്. കൂടെക്കൂടെ മുഖം കഴുകുമ്പോള്‍ ഈ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുന്നതിന് കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ചര്‍മ്മത്തിന് അല്‍പം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ചര്‍മ്മത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതിനായി സ്വാഭാവികമായ എണ്ണമയത്തിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന്‍റെ ഭംഗി ഇല്ലാതാക്കും.  


ചര്‍മ്മത്തിലെ ഈര്‍പ്പം ഇല്ലാതാക്കുന്നു


മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനായി ആവർത്തിച്ച് മുഖം കഴുകുമ്പോള്‍ ചർമ്മത്തിലെ ഈർപ്പവും ഇല്ലാതാകുന്നു. നിങ്ങളുടെ ചർമ്മം കഠിനമാകാന്‍ ഇടയാക്കുന്നു. മുഖം വൃത്തിയാക്കാനായി കൂടെക്കൂടെ മുഖം കഴുകേണ്ട കാര്യമില്ല, ഒരു തവണ മുഖം വൃത്തിയാക്കി ലോഷൻ പുരട്ടിയാൽ പിന്നെ ഏറെ നേരത്തേയ്ക്ക് മുഖം വൃത്തിയായി കാണപ്പെടുന്നു.


മുഖക്കുരു ഉണ്ടാകാന്‍ സാധ്യത


പലപ്പോഴും കൂടുതല്‍ തവണ മുഖം കഴുകുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചര്‍മ്മവും കൈയ്യുമായുള്ള സമ്പര്‍ക്കം കൂടുന്നത് തന്നെയാണ് ഇതിനു കാരണം.  


ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുന്നു


കൂടെക്കൂടെ മുഖം കഴുകുമ്പോള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവികത നഷ്‌ടപ്പെടുന്ന അവസ്ഥയിലേക്കാണ് അത് നിങ്ങളെ എത്തിക്കുന്നത്. അതായത് ക്രമേണ മുഖത്തിന്‍റെ തിളക്കവും ആരോഗ്യവും നഷ്ടമാവുന്നു. 


വരണ്ട ചര്‍മ്മം 


ആവർത്തിച്ച് മുഖം കഴുകുമ്പോള്‍ ചർമ്മത്തിന് തിളക്കമുണ്ടാകും എന്നാണ് നാം പൊതുവേ കരുതുന്നത്,  എന്നാല്‍ അങ്ങിനെയല്ല, ഇത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക നിറം പൂർണമായും നശിപ്പിക്കും. 
 
pH നില
 
ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖത്ത് അകാലത്തിൽ ചുളിവുകൾ വരാൻ തുടങ്ങുകയും ചര്‍മ്മത്തിന് കൂടുതല്‍ പ്രായം തോന്നിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് ചുണങ്ങ് പോലുള്ള പ്രശ്‌നങ്ങൾക്കും ഇടയാക്കാം. കൂടാതെ, പിഎച്ച് നിലയും ക്രമേണ കുറയാൻ തുടങ്ങുന്നു.


 


നിരാകരണം:  ഈ വാര്‍ത്ത നിങ്ങളെ ബോധവത്കരിക്കാൻ വേണ്ടി മാത്രമാണ്. വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് എഴുതിയിരിയ്ക്കുന്നത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.