What is Deja vu: സംഭവിക്കുന്നതിന് മുൻപേ അനുഭവിച്ച കാര്യങ്ങൾ, സഞ്ചരിച്ച വഴികൾ.... എന്താണ് ദേജാ വൂ
What is Deja vu: ദേജാ വൂ / ഡെയ്‌ഷാ വ്യൂ എന്നത് ഫ്രഞ്ച് വാക്കാണ്. മുൻപേ കണ്ടിട്ടുള്ളത് എന്നാണ് ഈ വാക്കിൻറെ അർഥം.
ഇപ്പോൾ ഈ നിമിഷം സംഭവിക്കുന്ന ഒരു കാര്യം നിങ്ങൾ ഇതിന് മുൻപ് അനുഭവിച്ചതായോ കണ്ടതായോ തോന്നിയിട്ടുണ്ടോ. നമ്മളിൽ ഭൂരിഭാഗം ഇതിനകം കടന്നുപോയിട്ടുള്ള വളരെ സാധാരണമായ ഒരു അനുഭവമാണിത്. ഇതിനെ ദേജാ വൂ എന്ന് വിളിക്കുന്നു. വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം ഭൂതകാലത്തിൽ കഴിഞ്ഞുപോയതുപോലെ അനുഭവപ്പെടും. ദേജാ വൂ / ഡെയ്‌ഷാ വ്യൂ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം മുൻപേ കണ്ടിട്ടുള്ളത് എന്നാണ്. ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് ആദ്യമായി പോകുമ്പോൾ അപരിചിതത്വവും ആദ്യം കാണുന്ന അനുഭവവുമാണ് എല്ലാവർക്കും ഉണ്ടാകുക.
എന്നാൽ ചില സമയങ്ങളിൽ ആദ്യമായി കാണുന്ന സ്ഥലം നേരത്തേ കണ്ടുപരിചയമുള്ളതുപോലെ തോന്നും. പരിചിതമാണെന്ന് അനുഭവപ്പെടും. ഈ അവസ്ഥയെയാണ് ദേജാ വൂ എന്ന് വിളിക്കുന്നത്. ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവപ്പെടാറുണ്ട്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണയിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ വീണ്ടും കൊണ്ടുവന്ന് ഒരു പരിചയത്വം സൃഷ്ടിക്കുന്ന അവസ്ഥയാണിത്. ചില സ്ഥലങ്ങളും സംഭവങ്ങളും ഉണ്ടാകുമ്പോൾ ഇതെല്ലാം താൻ ഇതിനകം തന്നെ സാക്ഷ്യം വഹിച്ചതായി ഒരു വ്യക്തിക്ക് തോന്നുന്നു.
ദേജാ വൂ- ശാസ്ത്രീയ കാരണങ്ങൾ
അതിന്റെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയാണെങ്കിൽ, ശാസ്ത്രജ്ഞർ പറയുന്നത് നമ്മുടെ മസ്തിഷ്കം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, ഒരു ഭാഗം വലതുവശത്തെ ശരീരത്തെ നിയന്ത്രിക്കുന്നു, മറ്റേ ഭാഗം ഇടതുവശത്തെ ശരീരത്തെ നിയന്ത്രിക്കുന്നു. കൂടാതെ നമ്മൾ മാനസിക തളർച്ചയോ ഏതെങ്കിലും തരത്തിലുള്ള തളർച്ചയോ അനുഭവിക്കുമ്പോഴെല്ലാം ഹാംഗ് ഓവർ ഉണ്ടാകുന്നു. അപ്പോൾ സിഗ്നൽ നമ്മുടെ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളിലും ഒരേസമയം എത്തില്ല, കുറച്ച് മൈക്രോസെക്കൻഡ് വൈകിയാലും, നമ്മുടെ തലച്ചോറിന്റെ ഒരു വശം ഇത് പണ്ട് എനിക്ക് സംഭവിച്ചതാണെന്ന് കരുതുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...