ആർത്തവം എന്നത് ഇപ്പോഴും പല സ്ത്രീകളെയും അലട്ടുന്ന ഒന്നാണ്. ജീവിതത്തിന്റെ ഭാ​ഗമാണെങ്കിൽ പോലും മാസത്തിൽ വരുന്ന ആർത്തവം പലരിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ലീക്കേജ് പ്രശ്നമാണ് ഇതിൽ ഏറ്റവും വലുത്. ആർത്തവ സമയത്ത് ഓഫീസ് പോകുമ്പോഴും, പുറത്തു പോകുമ്പോഴുമൊക്കെ അതിനെ കുറിച്ച് പല സത്രീകളും വളരെയധികം ആകുലത കാണിക്കാറുണ്ട്. വ്യത്യസ്തങ്ങളായ ആർത്തവ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാനിറ്ററി നാപ്കിൻ, മെൻസ്ട്രൽ കപ്പ്, ടാംപണുകൾ അങ്ങനെ ആർത്തവ സമയത്ത് നമുക്ക് ഉപയോ​ഗിക്കാൻ സൗകര്യപ്രദമായ ഉൽപ്പന്നങ്ങളുണ്ട്. എങ്കിലും പലർക്കും ഡ്രെസിൽ ചോര ആയിക്കാണുമോ? ആളുകൾ കണ്ടാൽ മോശമല്ലേ? എന്നൊക്കെയുള്ള ധാരണ ഇപ്പോഴുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇവയൊന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകൾ ചെയ്തിരുന്ന എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയുമോ? തുണി ഉപയോ​ഗിക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ സ്വതന്ത്ര രക്തസ്രാവത്തെ കുറിച്ചറിയുമോ? സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ, കപ്പുകൾ അല്ലെങ്കിൽ സമാനമായ മറ്റ് ആർത്തവ ഉൽപ്പന്നങ്ങൾ ഇല്ലാതെയുള്ള ആർത്തവത്തെയാണ് സ്വതന്ത്ര രക്തസ്രാവം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം നൂറ്റാണ്ടുകളായി നിലവിലുണ്ട്. ചിലർ അതിനെ ഒരു പ്രസ്ഥാനമായാണ് കാണുന്നത്. ഒരു സാമ്പത്തിക ആവശ്യമായിട്ടും ചിലർ കാണുന്നു. ഒരു പ്രസ്ഥാനമെന്ന നിലയിൽ, ഇത് ആർത്തവ ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരായ ഒരു കലാപമായിരുന്നു. 


Also Read: Silent Heart Attack: സൈലന്‍റ് ഹാർട്ട് അറ്റാക്ക് ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങിനെ നേരിടാം


ആർത്തവ ഉൽപന്നങ്ങളൊന്നും ലഭ്യമല്ലാതിരുന്നപ്പോൾ പല സ്ത്രീകളും നടത്തിയ സ്വതന്ത്രരക്തസ്രാവം 1970കളിൽ ഒരു പ്രസ്ഥാനമായി മാറി. ആർത്തവം സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും സ്ത്രീകൾ അതിൽ ലജ്ജിക്കേണ്ടതില്ലെന്നുമായിരുന്നു പ്രസ്ഥാനത്തിന് പിന്നിലെ പ്രത്യയശാസ്ത്രം. ഒരു ദശലക്ഷം സ്ത്രീകൾക്ക് ഇന്നുവരെ സുരക്ഷിതമായ ആർത്തവ ഉൽപന്നങ്ങൾ ലഭ്യമല്ല. സാമ്പത്തികമാണ് പ്രധാന പ്രശ്നം. ഇതും പ്രസ്ഥാനം പരിഗണിച്ചു.  


സ്വതന്ത്ര രക്തസ്രാവത്തിലൂടെ ആർത്തവ വേദന കുറവ്, വയറ് വേദന കുറയുന്നു തുടങ്ങിയ പോസിറ്റീവ് വശങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ ഗുണങ്ങളൊന്നും വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയിട്ടില്ല. ടാംപണുകളുടെ ദുരുപയോ​ഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ടോക്സിക് ഷോക്ക് സിൻഡ്രോമിനുള്ള സാധ്യത കുറയുന്നു എന്നതാണ് ഈ രീതിയിലൂടെയുള്ള പ്രധാന ​ഗുണം. ഈ രീതി പിന്തുടരുന്ന സ്ത്രീകൾ ആർത്തവ ഉൽപ്പന്നങ്ങൾ ഒന്നും ഉപയോ​ഗിക്കില്ല. തുണികൾ മാത്രമാണ് പലരും ഉപയോ​ഗിക്കുക.


ആർത്തവ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാതിരിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ആർത്തവ രക്തത്തിന് നിരവധി വൈറസുകളെ വഹിക്കാൻ കഴിയും. ഹെപ്പറ്റൈറ്റിസിന് ഉണങ്ങിയ പ്രതലങ്ങളിൽ നാല് ദിവസം വരെ ജീവിക്കാൻ കഴിയും. ആർത്തവ രക്തത്തിലൂടെ അണുബാധയുണ്ടായാൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക തന്നെ വേണം. ഇല്ലെങ്കിൽ രോ​ഗങ്ങൾ പകരാൻ സാധ്യതയുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.